Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹേമ കമ്മിറ്റി: മാലാ പാർവതിയുടെ ഹർജിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഡബ്യുസിസി

Mala parvathy- WCC

അഭിറാം മനോഹർ

, വെള്ളി, 29 നവം‌ബര്‍ 2024 (18:58 IST)
Mala parvathy- WCC
ഹേമ കമ്മിറ്റി വിഷയത്തില്‍ ചലച്ചിത്രതാരം മാലാ പാര്‍വതിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയക്കുന്നതിനെതിരെ ഡബ്യുസിസി രംഗത്ത്. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷിക്കുന്നതിനെതിരെയാണ് മാലാ പാര്‍വതി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രത്യേക അന്വേഷണ സംഘം വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിനാല്‍ തന്നെ മാല പാര്‍വതിയുടെ ഹര്‍ജി അപ്രസക്തമാണെന്നാണ് ഡബ്യുസിസിയുടെ വാദം.
 
അതേസമയം ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിന് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഡിസംബര്‍ 10ലേക്ക് മാറ്റി. ജസ്റ്റിസുമാരായ വിക്രം നാഥ്, പി വാരാലെ എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് മാലാ പാര്‍വതി സുപ്രീം കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കാരണമാണെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും നടി സുപ്രീം കോടതിയില്‍ ഹാജരാക്കിയ ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി വിധിക്കെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിവര്‍ പരാതി നല്‍കിയിരുന്നു. മറ്റ് 2 പേര്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കഴിഞ്ഞ ദിവസമാണ് മാലാ പാര്‍വതി സുപ്രീം കോടതിയെ സമീപിച്ചത്.ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താത്പര്യമില്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാനാകില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്ത് കോപ്പിറൈറ്റെന്നാണ് പറയുന്നത്, അത് സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ള ദൃശ്യം, ധനുഷിന് മറുപടിയുമായി നയൻതാരയുടെ അഭിഭാഷകൻ