Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആൾക്കൂട്ട വിചാരണയല്ലല്ലോ ശരി, നീതി നടപ്പിലാക്കണം, വിളിപ്പിച്ചാൽ മൊഴി നൽകുമെന്ന് ടൊവിനോ

Hema committee

അഭിറാം മനോഹർ

, തിങ്കള്‍, 26 ഓഗസ്റ്റ് 2024 (11:17 IST)
കുറ്റാരോപിതര്‍ രാജിവെച്ച് മാറിനില്‍ക്കുന്നത് നിഷ്പക്ഷമായ അന്വേഷണത്തിന് ആവശ്യമാണെന്ന് നടന്‍ ടൊവിനോ തോമസ്. സിനിമാ മേഖലയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ സുരക്ഷാവെല്ലുവികളും ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. അതിനെല്ലാം മാറ്റം വേണമെന്നും വിളിപ്പിച്ചാല്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്നും ടൊവിനോ വ്യക്തമാക്കി.
 
കുറ്റം തെളിയിക്കപ്പെട്ടാല്‍ ശിക്ഷ അനുഭവിക്കണം. എല്ലാവരും ചിന്തിക്കുന്നത് അങ്ങനെയാണ്. മലയാളത്തില്‍ മാത്രമല്ല ലോകത്ത് എല്ലാ ഇന്‍ഡസ്ട്രിയിലും ജോലി ചെയ്യുന്നവര്‍ സുരക്ഷിതരായിരിക്കണം. എന്നെ വിളിപ്പിച്ചാല്‍ മൊഴി നല്‍കാന്‍ തയ്യാറാണ്. ഇവിടെ ഒരു നിയമസംവിധാനമുണ്ട്. ആള്‍ക്കൂട്ട വിചാരണ ചെയ്യുന്നത് ശരിയാണോ, നീതി നടപ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ടൊവിനോ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഹകരിച്ചാല്‍ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു, ഇടവേള ബാബു ബലമായി ഉമ്മവെച്ചു; നടി മിനുവിന്റെ വെളിപ്പെടുത്തലുകള്‍