Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിദ്ദിഖിന് പിന്നാലെ രഞ്ജിത്തും രാജിയിലേക്ക്, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഉപേക്ഷിച്ചേക്കും

Ranjith

അഭിറാം മനോഹർ

, ഞായര്‍, 25 ഓഗസ്റ്റ് 2024 (08:19 IST)
മമ്മൂട്ടി സിനിമയുടെ ചര്‍ച്ചകള്‍ക്കിടയില്‍ സംവിധായകന്‍ രഞ്ജിത് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ ആരോപണത്തെ തുടര്‍ന്ന് പ്രതികൂട്ടിലായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് രാജിവെച്ചേക്കുമെന്ന് സൂചന.
 
 രഞ്ജിത് രാജിവെയ്ക്കണമെന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളിലും ഉള്ളത്. വയനാട്ടിലുള്ള രഞ്ജിത് ഇന്നലെ തന്നെ കാറില്‍ നിന്നും ഔദ്യോഗിക നെയിം ബോര്‍ഡ് മാറ്റിയിരുന്നു. സിനിമ ചര്‍ച്ചയ്ക്കായി വിളിച്ചുവരുത്തിയ സമയത്ത് രഞ്ജിത് തന്നോട് മോശമായി പെരുമാറിയതായാണ് ബംഗാളി നടി വ്യക്തമാക്കിയത്. മാധ്യമങ്ങളിലൂടെ രഞ്ജിത്തിന്റെ പേര് തുറന്നുപറഞ്ഞതോടെയാണ് എല്‍ഡിഎഫും രഞ്ജിത്തും പ്രതിരോധത്തിലായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവനടിയുടെ ഗുരുതര ലൈംഗിക ആരോപണം അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു