ഇതൊക്കെ ആരാ... ചിരിപ്പിക്കാന്‍ 'ഇ.ഡി. അഥവാ എക്‌സ്ട്രാ ഡീസന്റ് 'കുടുംബം എത്തുന്നു !

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ജൂണ്‍ 2024 (11:53 IST)
പുതിയ പ്രതീക്ഷകള്‍ സമ്മാനിച്ച് സുരാജ് വെഞ്ഞാറമൂടിന്റെ 'ഇ.ഡി. അഥവാ എക്‌സ്ട്രാ ഡീസന്റ് 'ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്‌സും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കഥാപാത്രങ്ങളെല്ലാം ഇതുവരെ കാണാത്ത ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന സിനിമ പൂര്‍ണമായും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്.ആഷിഫ് കക്കോടിയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
 
പുതുമുഖ നടി ദില്‍നയാണ് നായിക. ഗ്രേസ് ആന്റണി, വിനയ പ്രസാദ്, റാഫി, സുധീര്‍ കരമന, ശ്യാം മോഹന്‍, പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബികയില്‍ വെച്ചാണ് ചിത്രീകരണം നിലവില്‍ ചിത്രീകരണം പാലക്കാട് പുരോഗമിക്കുന്നു. 
ഛായാഗ്രഹണം ഷാരോണ്‍ ശ്രീനിവാസും അങ്കിത് മേനോന്‍ സംഗീതവും നിര്‍വഹിക്കുന്നു. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്.ആര്‍ട്ട് : അരവിന്ദ് വിശ്വനാഥന്‍.
 
,
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

ശബരിമല സ്വര്‍ണ്ണ കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍

അടുത്ത ലേഖനം
Show comments