Select Your Language

Notifications

webdunia
webdunia
webdunia
webdunia

Viduthalai 2: വിടുതലൈ രണ്ടാം ഭാഗത്തിൽ മഞ്ജു വാര്യർക്കൊപ്പം, കഥാപാത്രത്തെ പറ്റി വിജയ് സേതുപതി

Manju Warier, Vijay sethupathi

അഭിറാം മനോഹർ

, ഞായര്‍, 16 ജൂണ്‍ 2024 (17:52 IST)
Manju Warier, Vijay sethupathi
ഏറെ നാളുകള്‍ക്ക് ശേഷം തമിഴകത്ത് മികച്ച പ്രതികരണം നേടി മുന്നേറുകയാണ് വിജയ് സേതുപതി സിനിമയായ മഹാരാജ. ജൂണ്‍ 14ന് റിലീസ് ചെയ്ത സിനിമയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വില്ലനായും മള്‍ട്ടി സ്റ്റാറര്‍ സിനിമകളിലും തിളങ്ങുന്നുണ്ടെങ്കിലും സോളോ ഹീറോ എന്ന നിലയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വിജയ് സേതുപതി സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നത്. വെട്രിമാരന്‍ സിനിമയായ വിടുതലൈ 2 ആണ് വിജയ് സേതുപതിയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ.
 
ഇപ്പോഴിതാ സിനിമയെ പറ്റി ചില കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് താരം. മഹാരാജ സിനിമയുടെ പ്രമോഷനിടെയാണ് വിടുതലൈ 2നെ പറ്റിയും വിജയ് സേതുപതി മനസ്സ് തുറന്നത്. വിടുതലൈയില്‍ വാത്തിയാര്‍ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തിയത്. വാത്തിയാര്‍ എന്ന കഥാപാത്രത്തിന് ഒരു ലവ് ട്രാക്ക് ഉണ്ടെന്നും ഇത് തനിക്കും നടി മഞ്ജു വാര്യര്‍ക്കും ഇടയിലാണെന്നുമാണ് വിജയ് സേതുപതി വ്യക്തമാക്കിയത്. ചിത്രത്തിന്റെ ഫൈനല്‍ കട്ടില്‍ ഈ ഭാഗങ്ങള്‍ എഡിറ്റ് ചെയ്യരുതെന്ന് താന്‍ വെട്രിമാരനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും വിജയ് സേതുപതി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയിൽ നിന്നും രാജിവെച്ചതിൽ പശ്ചാത്താപമില്ല, എല്ലാം ആലോചിച്ച് എടുത്ത തീരുമാനങ്ങൾ: പാർവതി