Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവിൽ ഉണ്ണികൃഷ്ണൻ പറഞ്ഞ തമാശ രഞ്ജിത്തിന് ബോധിച്ചില്ല, ചെവിക്കല്ല് നോക്കി അടിച്ചു, അത് ഒടുവിലിനെ മാനസികമായി തകർത്തു: ആലപ്പി അഷ്റഫ്

Oduvil- ranjith

അഭിറാം മനോഹർ

, ഞായര്‍, 24 നവം‌ബര്‍ 2024 (20:06 IST)
Oduvil- ranjith
മോഹന്‍ലാല്‍ സിനിമയായ ആറാം തമ്പുരാന്റെ സെറ്റില്‍ വെച്ച് നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ സംവിധായകന്‍ രഞ്ജിത് മുഖത്തടിച്ചെന്ന ആരോപണവുമായി സംവിധായകന്‍ ആലപ്പി അഷറഫ്. രഞ്ജിത്തില്‍ നിന്നുണ്ടായ അപ്രതീക്ഷിതമായ പെരുമാറ്റത്തില്‍ ഒടുവിലിന്റെ ഹൃദയം തകര്‍ന്നുപോയെന്നും ആ സംഭവത്തില്‍ നിന്നും പുറത്തേക്ക് വരാന്‍ ഒടുവില്‍ കുറെയേറെ സമയമെടുത്തുവെന്നും ആലപ്പി അഷറഫ് പറയുന്നു. സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ആലപ്പി അഷറഫിന്റെ തുറന്നുപറച്ചില്‍.
 
ആ സിനിമയില്‍ ചെറിയ ഒരു വേഷം ഞാനും ചെയ്തിരുന്നു. അതിനാല്‍ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഞാനുമുണ്ടായിരുന്നു. സെറ്റില്‍ ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തമാശയായി രഞ്ജിത്തിനോട് എന്തോ പറഞ്ഞു. രഞ്ജിത്തിന് അത് ഇഷ്ടമായില്ല. അയാള്‍ ചെവിക്കല്ല് നോക്കി ഒടുവിലിനിട്ട് ഒന്ന് കൊടുത്തു. ആ അടികൊണ്ട് ഒടുവില്‍ തല കറഞ്ഞിവീണു. മറ്റുള്ളവര്‍ പിടിച്ച് എഴുന്നേപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് കണ്ണ് കാണാനാവാത്ത അവസ്ഥയായിരുന്നു. നിറകണ്ണുകളുമായാണ് നിന്നത്. ആ സംഭവം ഒടുവിലിനെ മാനസികമായും തകര്‍ത്തു. പിന്നീടുള്ള ദിവസങ്ങളില്‍ സെറ്റിലെ കളിയും ചിരിയുമെല്ലാം മാഞ്ഞു. ആ സംഭവത്തില്‍ നിന്നും മോചിതമാകാന്‍ ഒടുവിലിന് കുറെക്കാലമെടുത്തെന്നും അന്നടിച്ച ആ അടി ഇന്ന് രഞ്ജിത്തിനെ തിരിച്ചടിക്കുന്നുവെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാൻ റഹ്‌മാനെ സ്‌നേഹിക്കുന്നു, വിശ്വാസമാണ്, സല്‍പ്പേരിന് കളങ്കം വരുത്തരുത്': മൗനം വെടിഞ്ഞ് സൈറ ബാനു