Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് 'ഹോം', ഓണച്ചിത്രമായി ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക്

ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് 'ഹോം', ഓണച്ചിത്രമായി ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക്

കെ ആര്‍ അനൂപ്

, ചൊവ്വ, 10 ഓഗസ്റ്റ് 2021 (17:12 IST)
ഇന്ദ്രന്‍സ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹോം. മാലയാള സിനിമയില്‍ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന നടന്റെ 341-ാമത്തെ ചിത്രംകൂടിയാണിത്. ശ്രീനാഥ് ഭാസിയുടെ അച്ഛനായി ഇന്ദ്രന്‍സ് വേഷമിടുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഓഗസ്റ്റ് 19 ന് ഓണച്ചിത്രമായി സിനിമ പ്രേക്ഷകരിലേക്കെത്തും
 
മണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി, എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍' എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. നീല്‍ ഡി കുന്‍ഹ ചായാഗ്രഹണവും രാഹുല്‍ സുബ്രഹ്മണ്യനും സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു വേഷം കിട്ടുന്നത് ഇത് ഞാൻ പൊളിക്കും'; മാമുക്കോയയെ കുറിച്ച് പൃഥ്വിരാജ്, വീഡിയോ