Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമയിലെത്തി 20 വർഷം, സ്വന്തം നിർമാണ കമ്പനി തുടങ്ങി ഹണി റോസ്

Honey rose

അഭിറാം മനോഹർ

, വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (11:27 IST)
പിറന്നാള്‍ ദിനത്തില്‍ പുതിയ ചുവടുവെപ്പുമായി നടി ഹണി റോസ്. പുതിയ നിര്‍മാണ കമ്പനിക്കാണ് താരം തുടക്കമിട്ടത്. ഹണി റോസ് പ്രൊഡക്ഷന്‍സ് എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. 20 വര്‍ഷക്കാലമായി സിനിമയില്‍ തുടരുന്ന തന്റെ സ്വപ്നമാണ് നിര്‍മാണകമ്പനി എന്ന് ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കമ്പനിയുടെ ലോഗോയും താരം പങ്കുവെച്ചു.
 
ഹണി റോസിന്റെ കുറിപ്പ്
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Honey Rose (@honeyroseinsta)

 
ചിലര്‍ക്ക് സിനിമയെന്നാല്‍ സ്വപ്നവും ഭാവനയും അഭിലാഷവും എല്ലാമാണ്. എനിക്ക് 20 വര്‍ഷക്കാലമായി സിനിമയുടെ ഭാഗമായി നില്‍ക്കുന്നതില്‍ അഭിമാനമാണ് തോന്നുന്നത്.  പിറന്നാള്‍ ദിനത്തില്‍( അധ്യാപക ദിനം കൂടിയാണ്) ഹൃദയം നിറഞ്ഞ അഭിമാനത്തോടെ എന്റെ പുതിയ സംരഭത്തിന്റെ ലോഗോ പുറത്തിറക്കുകയാണ്. ഹണി റോസ് വര്‍ഗീസ് പ്രൊഡക്ഷന്‍സ്. സിനിമാ പ്രേമികളില്‍ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹമാണ് മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ എന്നെ പ്രാപ്തയാക്കിയത്. ഈ പിന്തുണ തുടരുമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്റെ യാത്രയില്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. മികച്ച പ്രതിഭകള്‍ക്ക് എച്ച്ആര്‍വി പ്രൊഡക്ഷന്‍സിന് കീഴില്‍ അവസരം നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നത്. കൂടാതെ നമ്മുടെ സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന പുതിയതും രസകരവും അതിശയിക്കുന്നതുമായുള്ള കഥകള്‍ പറയാനും ആഗ്രഹിക്കുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty Birthday: മലയാളത്തിന്റെ മമ്മൂട്ടിക്ക് നാളെ 73-ാം പിറന്നാള്‍