മലയാള സിനിമ ലോകത്തിന്റെ പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല. ജൂഡ് ആന്റണി ജോസഫിന്റെ '2018' ഓസ്‌കര്‍ നോമിനേഷനിലേക്ക് മികച്ച ചിത്രത്തിനു വേണ്ടി പരിഗണിക്കപ്പെടുന്ന 265 സിനിമകളില്‍ ഉള്‍പ്പെട്ടു എന്ന സന്തോഷ വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് 2018 ന് പുറമേ ഹിന്ദി ചിത്രമായ ട്വല്‍ത് ഫെയിലും ഈ ലിസ്റ്റില്‍ ഇടം നേടി. ലോകമെമ്പാടുമുള്ള മികച്ച സിനിമകളുടെ അക്കാദമി പട്ടികയില്‍ മോളിവുഡില്‍ നിന്നൊരു ചിത്രം എത്തിയത് അഭിമാനകരമായ നേട്ടമാണ്.
ALSO READ: Sitting Long Time: അങ്ങനെ കൂടുതല്‍ നേരം ഇരിക്കാനും പാടില്ല, പുതിയ പഠനം പറയുന്നത്
ജനുവരി 23നാണ് ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുക. 265 സിനിമകളില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സിനിമകളാകും ഓസ്‌കറില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുക