Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസിന് മുന്നേ 'ലിയോ' എത്ര നേടി? റെക്കോര്‍ഡുകള്‍ തിരുത്തി സ്വന്തം പേരിലാക്കി വിജയ്

റിലീസിന് മുന്നേ 'ലിയോ' എത്ര നേടി? റെക്കോര്‍ഡുകള്‍ തിരുത്തി സ്വന്തം പേരിലാക്കി വിജയ്

കെ ആര്‍ അനൂപ്

, വെള്ളി, 13 ഒക്‌ടോബര്‍ 2023 (10:41 IST)
ലിയോയുടെ റിലീസ് ദിനം തമിഴ് സിനിമ ലോകം എന്നും ഓര്‍ത്ത് വയ്ക്കാവുന്ന ഒന്നായി മാറുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. പ്രദര്‍ശനത്തിനെത്താന്‍ ഒരാഴ്ച കൂടി ബാക്കി നില്‍ക്കേ നിരവധി റെക്കോര്‍ഡുകളാണ് സ്വന്തം പേരിലേക്ക് ലിയോ എഴുതി ചേര്‍ത്തത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു തമിഴ് ചിത്രമായി ലിയോ മാറിക്കഴിഞ്ഞു. 650 ഓളം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും എന്നാണ് ലഭിക്കുന്ന വിവരം. അടുത്ത നേട്ടം അമേരിക്കയില്‍ നിന്നാണ്. പ്രീ ബിസിനസ്സില്‍ ഇന്ത്യന്‍ സിനിമയില്‍ ഇതുവരെയുള്ള ആദ്യദിന കളക്ഷനെ ലിയോ ഇവിടെ ഭേദിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുകെയിലും ഗള്‍ഫ് രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. തമിഴ് സിനിമയ്ക്ക് വലിയ മാര്‍ക്കറ്റുള്ള മലേഷ്യയിലും ലിയോ ടിക്കറ്റിന് വന്‍ ഡിമാന്‍ഡ് ആണ്. പ്രീ ബിസിനസ് പ്രീഡിക്ഷന്‍ വച്ച് സിനിമ ആദ്യദിനം 100 കോടിയില്‍ കൂടുതല്‍ നേടും എന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്.
 
യുഎസ്എ പ്രീമിയര്‍ ടിക്കറ്റ് വില്‍പ്പനയില്‍ 544 സ്ഥലങ്ങളില്‍ നിന്ന് 832,689 ഡോളര്‍ ലിയോ നേടിയിട്ടുണ്ട്. 340 ലൊക്കേഷനുകളില്‍ നിന്ന് 802,628 ഡോളര്‍ നേടിയ രജനികാന്തിന്റെ 'ജയിലര്‍' എന്ന ചിത്രത്തെ പിന്തള്ളി വിജയുടെ ഗ്യാങ്സ്റ്റര്‍ ഡ്രാമ 2023-ലെ യുഎസ്എ പ്രീമിയറില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി മാറി. ലിയോ റിലീസിന് ഇനി എട്ടുനാള്‍ കൂടി.
 
'ലിയോ' ഉടന്‍ തന്നെ 1 മില്യണ്‍ ഡോളര്‍ നേടും. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത് 2022-ല്‍ പുറത്തിറങ്ങിയ 'ബീസ്റ്റ്' ആയിരുന്നു യുഎസ്എ പ്രീമിയറില്‍ വിജയ്യുടെ മുമ്പത്തെ ഏറ്റവും മികച്ച കളക്ഷന്‍. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഹാനയ്ക്ക് എത്ര വയസ്സായി ? ഇന്ന് നടിയുടെ പിറന്നാള്‍