Select Your Language

Notifications

webdunia
webdunia
webdunia
webdunia

300 കോടി ബജറ്റില്‍ ഒരുക്കിയ ലിയോ, റിലീസിന് ഇനി എട്ടു നാളുകള്‍

300 കോടി ബജറ്റില്‍ ഒരുക്കിയ ലിയോ, റിലീസിന് ഇനി എട്ടു നാളുകള്‍

കെ ആര്‍ അനൂപ്

, ബുധന്‍, 11 ഒക്‌ടോബര്‍ 2023 (10:41 IST)
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് എസ് എസ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ലിയോ ( ലിയോ: ബ്ലഡി സ്വീറ്റ്).ലിയോ ദാസ്,പാര്‍ത്ഥിപന്‍ എന്നിങ്ങനെയുള്ള രണ്ട് കഥാപാത്രങ്ങളെയാണ് വിജയ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.പാര്‍ത്ഥിയുടെ ഭാര്യയായി തൃഷ വേഷമിടും.പാര്‍ത്ഥിയുടെ മകനായി മാത്യു തോമസ് ചിത്രത്തിലുണ്ട്.
 250-300 കോടി ബജറ്റില്‍ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 164 മിനിറ്റാണ് സിനിമയുടെ റണ്‍ടൈം. ഇനി റിലീസിന് എട്ടു നാള്‍ കൂടി ബാക്കി. ദിവസങ്ങള്‍ ഇനി കാത്തിരിക്കുന്ന ആരാധകര്‍ക്കായി ഓരോ പോസ്റ്ററുകളായി പുറത്തിറക്കുകയാണ് നിര്‍മ്മാതാക്കള്‍. 
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ഭാഗമായാണ് ലിയോ എത്തുന്നത്.
തൃഷ , സഞ്ജയ് ദത്ത് , അര്‍ജുന്‍ സര്‍ജ , ഗൗതം വാസുദേവ് ??മേനോന്‍ , മന്‍സൂര്‍ അലി ഖാന്‍ , മിഷ്‌കിന്‍ എന്നിവര്‍ക്കൊപ്പം വിജയ് ടൈറ്റില്‍ കഥാപാത്രത്തെഅവതരിപ്പിക്കുന്നു.
ഗൗത ??മേനോന്‍ പോലീസ് ഓഫീസറായി വേഷമിടുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയിയെ കുറ്റപ്പെടുത്തേണ്ടതില്ല,പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ലോകേഷ് കനകരാജ്