പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിന് എങ്ങും നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന സിനിമയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടന്‍ ശ്രീകാന്ത് മുരളി
ശ്രീകാന്ത് മുരളിയുടെ വാക്കുകളിലേക്ക്
ഞാനൊരു ബി ടെക് കാരനല്ല...
ഡിഗ്രി വരെ പഠിച്ചത് കുറവിലങ്ങാട്ടെ ദേവമാതായിലാണ്.. ഒരു ബി ടെക് കാരന്/കാരിയ്ക്ക് കിട്ടുമ്പോലെ എനിയ്‌ക്കോ, എന്നെപ്പോലുള്ളവര്‍ക്കോ കിട്ടാന്‍ പാടാണെങ്കിലും, 'തെറിച്ചു'നിന്ന എന്റെയും, എന്നേപ്പോലുള്ളവരുടെയും ആക്കാലം ഓര്‍മ്മയില്‍ നിറഞ്ഞു....അരുണിന്റത്ര ധൈര്യമില്ലാതെ പോയതുകൊണ്ടുണ്ടായ നഷ്ടങ്ങള്‍ ചെറുതല്ല കണ്ടുതീരുമ്പോള്‍ അതൊരു 'നെടുവീര്‍പ്പാ'യി മാറുന്നതാണ് 'ഹൃദയം' എന്ന, എനിയ്‌ക്കേറ്റവും പ്രിയങ്കരനായ Vineeth Sreenivasan വിനീതിന്റെ സിനിമയുടെ വിജയം... ആ connect ആണ് പ്രധാനം...Pranav Mohanlal അപ്പുവിന്റെ ഏറ്റവും നല്ല, പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന/ പാത്രപാകതയുള്ള അഭിനയം, അമ്മുവിന്റെയും Kalyani Priyadarshan ദര്‍ശനയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചത്.... കേരളത്തിനുപുറത്തേയ്ക്ക് പഠിയ്ക്കാന്‍പോയ, തീവണ്ടിയാത്ര മുതലുള്ള ആ നല്ലകാല ഓര്‍മ്മകള്‍ അയവിറക്കാനും, വിതുമ്പിപ്പോകാനും, ആര്‍മാദിയ്ക്കാനും, വകയുള്ള ഒരു in & out entertainer.... വീണ്ടും ഒരിയ്ക്കല്‍ക്കൂടി, വീരേതിഹാസങ്ങളുടെ ഓര്‍മ്മകളുറങ്ങുന്ന, കോളേജ് കവാടത്തിലേയ്ക്കുനോക്കി സ്വല്പം നില്‍ക്കാനും, നീണ്ട വരാന്തയിലൂടെ മെല്ലെ, അലസമായി, നടക്കാനും, ക്ലാസ് റൂമിലെ പായല്‍മണമുള്ള ബെഞ്ചില്‍, കമിഴ്ന്നുകിടക്കാനുമൊക്ക തോന്നും , ഉള്ളുരുക്കും, ഈ ഹൃദയം....ആത്മാംശങ്ങള്‍ നിറയെയുള്ള, സ്വയം കണ്ടെത്താന്‍ പറ്റുന്ന കഥാപാത്രങ്ങളേയും, കഥാസന്ദര്‍ഭങ്ങളേയുംകൊണ്ട് മാല കോര്‍ത്തെടുത്ത ഹൃദയം....