ഈ വർഷം മോഹൻലാലിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ഏറ്റവുമൊടുവിലെത്തിയ ഹൃദയപൂർവവും 100 കോടി ക്ലബ്ബിൽ ഇടം നേടി. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഫാക്ടർ..
തിയറ്റർ റൺ അവസാനിപ്പിച്ച് ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിലെത്തിയിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒടിടിയിലും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'മോഹൻലാൽ എന്ന വിസ്മയത്തിന്റെ മറ്റൊരു ഏട്, പക്കാ ഫീൽ ഗുഡ് ഡ്രാമയാണ് ഹൃദയപൂർവ്വം', എന്നിങ്ങനെയാണ് ഒടിടി റിവ്യുകൾ വരുന്നത്.
'നല്ല ഫീൽ ഗുഡ് സിനിമ. സിനിമയിൽ എല്ലാവർക്കും നല്ല വേഷവുമാണ് നല്ല അഭിനയവും കാഴ്ചവച്ചിരിക്കുന്നു. കോമഡിയും നല്ല വർക്ക് ഔട്ടായിട്ടുണ്ട്', എന്നാണ് ഒരു തമിഴ് പ്രേക്ഷകന്റെ പ്രതികരണം. സംഗീത് പ്രതാപും മോഹൻലാലും തമ്മിലുള്ള കോമ്പോ രസകരവും മികച്ചതുമായിരുന്നെന്നും പറയുന്നവരുണ്ട്.