Webdunia - Bharat's app for daily news and videos

Install App

ഹൃത്വിക് റോഷന്‍- ഹോംബാലെ സിനിമ പൃഥ്വിരാജിന്റെ ടൈസണോ?

അഭിറാം മനോഹർ
വെള്ളി, 30 മെയ് 2025 (19:20 IST)
Hrithik Rosham Hombale movie updates
കഴിഞ്ഞ ദിവസമാണ് ഹോംബാലെയ്‌ക്കൊപ്പം സിനിമ ചെയ്യുന്നതായി ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ പ്രഖ്യാപിച്ചത്. ഹിന്ദിയില്‍ വാര്‍ 2 എന്ന ചിത്രമാണ് ഹൃത്വിക്കിന്റേതായി പുറത്തിറങ്ങാനുള്ളത്. ഇതിന് പിന്നാലെ കൃഷ് ഫ്രാഞ്ചൈസിയിലെ നാലാമത് ചിത്രം ഹൃത്വിക് തന്നെ സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രൊജക്ടുകള്‍ക്കിടയിലാണ് ഹോംബാലെ ചിത്രത്തിന്റെ അപ്‌ഡേറ്റ് ഹൃത്വിക് പങ്കുവെച്ചത്. ഹോംബാലെയുമായി ഒന്നിക്കുന്നു എന്നതല്ലാതെ സംവിധായകന്‍ ആരാകും സിനിമ ഹിന്ദിയില്‍ തന്നെയാകുമോ എന്നീ കാര്യങ്ങളില്‍ യാതൊരു സൂചനയും ഹൃത്വികും ഹോംബാലെയും തന്നിരുന്നില്ല.
 
 ഇപ്പോഴിതാ ഹൃതിക് റോഷന്‍ സിനിമയുടെ സംവിധായകരുടെ പട്ടികയിലേക്ക് മലയാള നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. നേരത്തെ ഹോംബാലെയുമായി ടൈസണ്‍ എന്ന സിനിമ പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല. ഹോംബാലെ ഫിലിംസിനൊപ്പം സലാര്‍ ചെയ്തിട്ടുള്ള പൃഥ്വിരാജ് സലാര്‍ രണ്ടാം ഭാഗത്തിലും ഹോംബാലെയ്‌ക്കൊപ്പമുണ്ട്. ഹോംബാലെയുടെ നിര്‍മാണത്തില്‍ ഒരു സിനിമയുണ്ടെന്ന് പൃഥ്വിരാജ് തന്നെ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്നിരിക്കെ ഈ ചിത്രത്തിലാകും ഹൃതിക് റോഷന്‍ എത്തുക എന്ന കാര്യമാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
അതേസമയം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് ശേഷം വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രമാണ് പൃഥ്വിരാജ് ഒരുക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ലൂസിഫര്‍ മൂന്നാം ഭാഗത്തിന് മുന്‍പായി 2 ചിത്രങ്ങള്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുമെന്നും ഒരെണ്ണം മോഹന്‍ലാലിനൊപ്പവും ഒന്ന് ഹൃതിക്കിനൊപ്പവുമാണെന്നും ചില മാധ്യമങ്ങള്‍ പറയുന്നു. പൃഥ്വിരാജ് സംവിധായകവേഷത്തിലെത്തുകയാണെങ്കില്‍ ഹൃതിക്കിന് വില്ലനായി പ്രഭാസ് എത്തുമോ എന്ന കാര്യമാണ് ആരാധകര്‍ സംശയിക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ബോക്‌സോഫീസിന്റെ റെക്കോര്‍ഡുകളെല്ലാം തിരുത്തപ്പെടുമെന്നും ആരാധകര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ നിവിന്‍ പോളിക്ക് നോട്ടീസ്

സ്വര്‍ണവില കൂടുന്നതിനുള്ള പ്രധാന കാരണം എന്താണെന്നറിയാമോ

Shashi Tharoor: തരൂരിനെ കോണ്‍ഗ്രസിനു മടുത്തോ? പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരമില്ല

'പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി, ആത്മവിശ്വാസം ചോര്‍ത്തുന്ന വാക്കുകള്‍'; രവിയെ തള്ളാന്‍ കോണ്‍ഗ്രസ്

പത്തനാപുരത്ത് വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി, പീഡന ശ്രമം; യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments