Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൃത്വിക് റോഷൻ വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്

ഹൃത്വിക് റോഷൻ വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്
, വെള്ളി, 3 മാര്‍ച്ച് 2023 (17:54 IST)
ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. ആദ്യവിവാഹം വേർപെടുത്തിയ ശേഷം നടിയും ഗായികയുമായ സബാ ആസാദുമായി താരം പ്രണയത്തിലായിരുന്നു. 2023 നവംബറിൽ ഇരുവരും തമ്മിൽ വിവാഹിതരാകുമെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
ഏതാനും മാസങ്ങൾക്ക് മുൻപാണ് സബയുമായുള്ള പ്രണയം ഹൃത്വിക് സ്ഥിരീകരിച്ചത്. ഇരുവരുമൊപ്പമുള്ള അവധിക്കാല ചിത്രങ്ങൾ താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ക്രിസ്മസ് സബയ്ക്കും തൻ്റെ മക്കൾക്കുമൊപ്പമായിരുന്നു ഹൃത്വിക് ചെലവഴിച്ചത്. ഇതിൻ്റെ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. 2000ൽ ബാല്യകാല സുഹൃത്തായ സൂസാനെ ഖാനുമായായിരുന്നു ഹൃത്വികിൻ്റെ ആദ്യവിവാഹം. 2014ലാണ് ഇവർ വിവാഹമോചിതരായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'രേഖ' ഒടിടിയിലേക്ക്, പ്രദര്‍ശന തീയതി