Webdunia - Bharat's app for daily news and videos

Install App

കൈതിയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു, നായകൻ ഹൃതിക്ക് റോഷൻ?

അഭിറാം മനോഹർ
വ്യാഴം, 13 ഫെബ്രുവരി 2020 (13:44 IST)
തമിഴ് സിനിമയുടെ സ്ഥിരം ഫോർമുലകളിൽ നിന്നും മാറി സഞ്ചരിച്ച് വൻ വിജയം നേടിയ ചിത്രമായിരുന്നു കൈതി. കാർത്തി നായകനായൊരുങ്ങിയ ചിത്രം തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകനെ മുൾമുനയിൽ പിടിച്ചിരുത്തിയ ചിത്രമായിരുന്നു.സ്ഥിരം ഫോർമുലകൾ ഇല്ലാതിരുന്നിട്ടും തമിഴിലെ വലിയ വിജയമായി മാറിയ ആക്ഷൻ ത്രില്ലർ തമിഴിൽ ഒരുക്കിയത് ലോകേഷ് കനകരാജ് ആണ്. ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി പതിപ്പിനായി അണിയറക്കാർ ഹൃതിക്ക് റോഷനെ സമീപിച്ചതായാണ് പുതിയ വാർത്ത.
 
ബോളിവുഡ് റീമേക്ക് വരുന്നതായി നേരത്തെ ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നെങ്കിലും ചിത്രത്തിലെ അഭിനേതാക്കൾ ആരായിരിക്കും എന്നതിനെ പറ്റി വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിരുന്നില്ല. ചിത്രത്തിനായി ബോളിവുഡ് താരം അജയ് ദേവ്‌ഗണെ അണിയറപ്രവർത്തകർ സമീപിച്ചതായും നേരത്തെ വാർത്തകൾ വന്നിരുന്നു.
 
റിയലന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയര്‍ പിക്ചേഴ്സുമായി ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നത്. ലോകേഷ് കങ്കരാജ് തന്നെയായിരിക്കും ഹിന്ദി പതിപ്പും സംവിധാനം ചെയ്യുക. ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന വിജയ് ചിത്രമായ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ ശേഷമായിരിക്കും കൈതി റീമേക്ക് ആരംഭിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments