അസുരനും, ജല്ലിക്കട്ടും, വികൃതിയും- നാല് മലയാള സിനിമകൾ ഇന്ന് തിയറ്ററുകളിൽ

ലിജോ ഒരുക്കുന്ന ജല്ലിക്കട്ടിൽ ലിജോയുടെ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആന്റണി വർഗീസ് ആണ് നായകൻ.

തുമ്പി എബ്രഹാം

വെള്ളി, 4 ഒക്‌ടോബര്‍ 2019 (10:20 IST)
മഞ്ജു വാര്യരുടെ ആദ്യ തമിഴ് സിനിമ അസുരനൊപ്പം ഇന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, വെള്ളിമൂങ്ങ ടീമിന്റെ 'ആദ്യ രാത്രി', സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി, എംസി ജോസഫ് സംവിധാനം ചെയ്യുന്ന 'വികൃതി', വിനായകനെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്ന 'പ്രണയമീനുകളുടെ കടലുകൾ' എന്നീ മലയാള സിനിമകൾ തീയറ്ററുകളിലെത്തും. വെട്രിമാരൻ സംവിധാനം ചെയ്യുന്ന അസുരനിൽ ധനുഷിനൊപ്പമാണ് മഞ്ജു എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.
 
ലിജോ ഒരുക്കുന്ന ജല്ലിക്കട്ടിൽ ലിജോയുടെ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആന്റണി വർഗീസ് ആണ് നായകൻ. വെള്ളിമൂങ്ങക്ക് ശേഷം ബിജു മേനോനെ നായകനാത്തി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയാണ് ആദ്യരാത്രി. വികൃതിയില്‍ സൗബിനൊപ്പം സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരഭി ലക്ഷ്മി, സുധി കോപ്പ, ഇര്‍ഷാദ്, ബാലു വര്‍ഗീസ്, ബാബുരാജ്,, ബാബുരാജ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന തുടങ്ങിയവരെല്ലാം അഭിനയിച്ചിരിക്കുന്നു. ആമിക്ക് ശേഷം കമൽ സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടലുകളിൽ വിനായകനും ദിലീഷ് പോത്തനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചൂടൻ വീഡിയോകളുമായി വീണ്ടും പൂനം പാണ്ഡെ; വൈറൽ