Webdunia - Bharat's app for daily news and videos

Install App

Hybrid Cannabis Case: ഹൈബ്രിഡ് കഞ്ചാവ് കേസിൽ റിയാലിറ്റി ഷോ അവതാരകനും മോഡലിനും നോട്ടീസ്, തസ്ലിമയ്ക്ക് സിനിമ മേഖലയിലെ നിരവധി പേരുമായി ബന്ധം

സിനിമ മേഖലയിലെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്കും നോട്ടീസ് കൊടുത്തിട്ടുണ്ട്.

അഭിറാം മനോഹർ
വെള്ളി, 25 ഏപ്രില്‍ 2025 (13:27 IST)
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹാജരാകാന്‍ ചാനല്‍ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും എക്‌സസ് വകുപ്പിന്റെ നോട്ടീസ്. സിനിമ മേഖലയിലെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്കും നോട്ടീസ് കൊടുത്തിട്ടുണ്ട്. കേസില്‍ അടുത്തയാഴ്ച ഹാജരാകാനാണ് എല്ലാവരോടും ആവശ്യപ്പെട്ടിട്ടുള്ളത്. നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ തിങ്കളാഴ്ച എക്‌സൈസ് സംഘത്തിന് മുന്നില്‍ ഹാജരാകും.
 
ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുല്‍ത്താന എന്ന ക്രിസ്റ്റീന റിയാലിറ്റി ഷോ അവതാരകനുമായി പണമിടപാട് നടത്തിയതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. പാലക്കാട് സ്വദേശിനിയായ മോഡലുമായും തസ്ലിമയ്ക്ക് ബന്ധമുള്ളതായും കണ്ടെത്തി. ഇതില്‍ പെണ്‍വാണിഭ ഇടപാടുകളും നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. മോഡല്‍ മുഖേന പല പെണ്‍കുട്ടികളെയും പ്രമുഖര്‍ക്ക്ക് തസ്ലിമ എത്തിച്ചു നല്‍കിയതായാണ് പോലീസ് സംശയിക്കുന്നത്. തസ്ലിമയുടെ ഫോണില്‍ പ്രൊഡ്യൂസര്‍ എന്ന രീതിയില്‍ പല പേരുകളുണ്ട്. സിനിമ മേഖലയിലെ മറ്റൊരു നടനും തസ്ലിമയുമായി അടുത്തബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പെണ്‍വാണിഭ ഇടപാടാണെന്നാണ് സംശയിക്കുന്നത്
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മു കശ്മീരില്‍ മുതിര്‍ന്ന ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് സൈന്യം

ഇന്ത്യ പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കും; പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങി സൈന്യം

പഹല്‍ഗാം ഭീകരാക്രമണം: പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു

India vs Pakistan: പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; നിയന്ത്രണരേഖയില്‍ വെടിവയ്പ്പ്

ഞങ്ങള്‍ക്കെതിരെ വന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും; ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഭീഷണി

അടുത്ത ലേഖനം
Show comments