Shine Tom Chacko: സ്ത്രീകളുണ്ടെങ്കില്‍ ലൈംഗികചുവയുള്ള സംസാരം മാത്രം, വെള്ളപ്പൊടി തുപ്പും; ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ മറ്റൊരു നടി
ഷൈന്‍ സിനിമ സെറ്റില്‍ അസാധാരണമായാണ് പെരുമാറിയിരുന്നതെന്ന് അപര്‍ണ പറഞ്ഞു
Shine Tom Chacko: ലഹരി ഇടപാട് കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ 'സൂത്രവാക്യം' സിനിമയിലെ നടി അപര്‍ണ ജോണ്‍സ്. ഈ സിനിമയുടെ സെറ്റില്‍ വെച്ച് ഷൈന്‍ ടോം ചാക്കോ തന്നോടു മോശമായി പെരുമാറിയെന്ന് നേരത്തെ നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു.
ഷൈന്‍ സിനിമ സെറ്റില്‍ അസാധാരണമായാണ് പെരുമാറിയിരുന്നതെന്ന് അപര്‍ണ പറഞ്ഞു. സ്ത്രീകള്‍ അടുത്തുണ്ടെങ്കില്‍ ലൈംഗിക ചുവയുള്ള കാര്യങ്ങള്‍ മാത്രമാണ് ഷൈന്‍ പറഞ്ഞിരുന്നത്. സഹികെട്ടപ്പോള്‍ ഈ സിനിമയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയില്‍ പരാതിപ്പെട്ടെന്നും അപര്‍ണ പറയുന്നു.
' എനിക്കും ഷൈനില്‍ നിന്ന് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വളരെ അസാധാരണ പെരുമാറ്റമാണ് ഷൈനിന്റേത്. സാധാരണ ആളുകളോടു ഇടപെടുന്നതു പോലെയല്ല. ഒരു അച്ചടക്കമില്ലാത്ത പെരുമാറ്റ രീതിയാണ് സെറ്റില്‍ കാണിച്ചിരുന്നത്. ലൈംഗിക ചുവയുള്ള സംസാരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് നമ്മളെ വളരെ അധികം അണ്‍കംഫര്‍ട്ടബിള്‍ ആക്കും. ശരീരഭാഷയിലും സംസാരത്തിലും അസാധാരണമായ എനര്‍ജിയാണ് കാണിക്കുക. ലോജിക്കില്ലാത്ത കാര്യങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടിരിക്കുക, ഒരിടത്ത് ഒതുങ്ങി ഇരിക്കാതെ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക അങ്ങനെയൊക്കെയുള്ള പെരുമാറ്റം. സ്ത്രീകള്‍ അടുത്തുണ്ടെങ്കില്‍ അശ്ലീലം കലര്‍ന്ന സംസാരം മാത്രമാണ് കേട്ടിരുന്നത്. ഒരു വെള്ളപ്പൊടി ഷൈന്‍ ടേബിളിലേക്ക് തുപ്പാറുണ്ട്. ആ പൊടി എന്താണെന്ന് പറയാന്‍ എനിക്ക് അറിയില്ല,' അപര്‍ണ ജോണ്‍സ് പറഞ്ഞു.