Webdunia - Bharat's app for daily news and videos

Install App

'ഐ ആം ഗെയിം'; ദുല്‍ഖര്‍-നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും 'ഐ ആം ഗെയിം' എന്നാണ് ടൈറ്റില്‍ പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്

രേണുക വേണു
ശനി, 1 മാര്‍ച്ച് 2025 (18:48 IST)
I'M Game - Dulquer Salmaan Movie

ആര്‍.ഡി.എക്‌സിന്റെ വിജയത്തിനു ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനു 'ഐ ആം ഗെയിം' എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരിടവേളയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയായതിനാല്‍ ആരാധകര്‍ വലിയ കാത്തിരിപ്പിലാണ്. 


ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും 'ഐ ആം ഗെയിം' എന്നാണ് ടൈറ്റില്‍ പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതം. ജിംഷി ഖാലിദ് ഛായാഗ്രഹണം. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദും ചേര്‍ന്നാണ് സംഭാഷണമൊരുക്കുന്നത്. ചമന്‍ ചാക്കോയാണ് എഡിറ്റിങ്.
 
2023 ല്‍ പുറത്തിറങ്ങിയ 'കിങ് ഓഫ് കൊത്ത' ആണ് ദുല്‍ഖറിന്റെ അവസാന മലയാള ചിത്രം. വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രം ബോക്‌സ്ഓഫീസില്‍ പരാജയമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിന് ആയുധങ്ങളുമായി വരുന്ന കപ്പലുകള്‍ തടയുമെന്ന് ദക്ഷിണാഫ്രിക്കയും മലേഷ്യയും

തിരുവനന്തപുരത്ത് പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച സംഭവം: 76കാരന് പത്തുവര്‍ഷം തടവ്

'മാധ്യമങ്ങള്‍ പറഞ്ഞതുകൊണ്ട് മുഖ്യമന്ത്രി ആവാമെന്ന് ആരും ധരിക്കരുത്': കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പിരിച്ചുവിട്ടാല്‍ കേന്ദ്രഭരണ ഫണ്ട് തടയും: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments