Webdunia - Bharat's app for daily news and videos

Install App

തന്റെ 28ാമത്തെ വയസ്സില്‍ കുട്ടികളായ ശേഷം ഒരു ഹീറോയ്‌ക്കൊപ്പവും അവസരം ലഭിച്ചിട്ടില്ലെന്ന് ജ്യോതിക

സിആര്‍ രവിചന്ദ്രന്‍
ശനി, 1 മാര്‍ച്ച് 2025 (17:33 IST)
തന്റെ 28ാമത്തെ വയസ്സില്‍ കുട്ടികളായ ശേഷം ഒരു ഹീറോയ്‌ക്കൊപ്പവും അവസരം ലഭിച്ചിട്ടില്ലെന്ന് നടി ജ്യോതിക. ഫീവര്‍ എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക ഇക്കാര്യം പറഞ്ഞത്. നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസായ ഡബ്ബ കാര്‍ട്ടലിന്റെ പ്രമോഷന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. പ്രായമായിട്ടും പുരുഷന്മാര്‍ സൂപ്പര്‍സ്റ്റാറുകളായി തുടരുന്നുവെന്നും എന്നാല്‍ സ്ത്രീകള്‍ക്ക് അത് കഴിയുന്നില്ലെന്നുമുള്ള വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ജ്യോതിക.
 
ദക്ഷിണേന്ത്യയില്‍ ഇതൊരു വലിയ ചോദ്യമാണ്. എനിക്ക് 28 വയസ്സുള്ളപ്പോള്‍ കുട്ടികള്‍ ഉണ്ടായി. അതിനുശേഷം ഒരു നായകന്റെ കൂടെയും പ്രവര്‍ത്തിച്ചിട്ടില്ല. നിങ്ങള്‍ സ്വയം പുതിയ സംവിധായകര്‍ക്കൊപ്പം കരിയര്‍ കെട്ടിപ്പെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഇതെല്ലാം പ്രായവുമായി ബന്ധപ്പെട്ടതാണെന്നും ജ്യോതിക പറഞ്ഞു.
 
ഇക്കാലത്ത് ഒരു വനിതാ അഭിനേതാവിന് വേണ്ടി ഒരു വലിയ ചലച്ചിത്ര നിര്‍മ്മാതാവ് ഒരു സിനിമ നിര്‍മ്മിക്കുമെന്ന് കരുതുന്നില്ലെന്നും ദക്ഷിണേന്ത്യയിലെ ഒരു സ്ത്രീയുടെ യാത്ര അങ്ങേയറ്റം കഠിനമാണെന്ന് തോന്നുന്നതായും ജ്യോതിക പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിന് ആയുധങ്ങളുമായി വരുന്ന കപ്പലുകള്‍ തടയുമെന്ന് ദക്ഷിണാഫ്രിക്കയും മലേഷ്യയും

തിരുവനന്തപുരത്ത് പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച സംഭവം: 76കാരന് പത്തുവര്‍ഷം തടവ്

'മാധ്യമങ്ങള്‍ പറഞ്ഞതുകൊണ്ട് മുഖ്യമന്ത്രി ആവാമെന്ന് ആരും ധരിക്കരുത്': കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പിരിച്ചുവിട്ടാല്‍ കേന്ദ്രഭരണ ഫണ്ട് തടയും: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments