തമിഴ് സിനിമയില്‍ ദളപതി വിജയ്‌ക്കൊപ്പം തന്നെ ആരാധകപിന്തുണയുള്ള താരമാണ് അജിത്. സിനിമയ്ക്ക് പുറമെ റേസിംഗും യാത്രകളുമെല്ലാമായി കരിയറില്‍ ബ്രേയ്ക്ക് എടുക്കുന്നതിനാല്‍ തന്നെ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പൊതുവെ അജിത് സിനിമകള്‍ റിലീസ് ചെയ്യാറുള്ളത്. തുനിവ് എന്ന വിജയചിത്രത്തിന് ശേഷം പുറത്തിറങ്ങിയ വിടാമുയര്‍ച്ചി എന്ന അജിത് സിനിമയ്ക്ക് കാര്യമായ നേട്ടം ബോക്‌സോഫീസില്‍ നേടാനായിരുന്നില്ല. എന്നാല്‍ വിടാമുയര്‍ച്ചിയുടെ ക്ഷീണം അടുത്ത സിനിമയില്‍ അജിത് തീര്‍ക്കുമെന്നാണ് തമിഴകത്തെ അടക്കം പറച്ചില്‍.
മാര്‍ക്ക് ആന്റണി എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ആദിക് രവിചന്ദര്‍ ഒരുക്കുന്ന സിനിമയ്‌ക്കൊപ്പം തന്നെ അജിത്തിന്റെ ഫാന്‍ ബോയ് ആണ് സംവിധായകന്‍ എന്നതാണ് അതിന് ഒരു കാരണം. മാസ് സീനുകള്‍ക്ക് യാതൊരു കുറവും ഗുഡ് ബാഡ് അഗ്ലിയില്‍ ഇല്ലെന്ന സംഗീത സംവിധായകന്‍ ഗി വി പ്രകാശ് പറഞ്ഞതും സിനിമയ്ക്ക് ഹൈപ്പ് കയറാന്‍ ഇടയാക്കിയിട്ടുണ്ട്. മുന്‍ അജിത് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കൃത്യമായ പ്രമോഷനുകള്‍ക്ക് ശേഷമാണ് ഗുഡ് ബാഡ് അഗ്ലി റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്നത്.
സിനിമയുടെ റിലീസിന് ഒരു മാസം മുന്‍പ് തന്നെ നിര്‍മാതാക്കള്‍ സിനിമയുടെ പ്രമോഷന്‍ ആരംഭിച്ചിരിക്കുകയാണ്. ഏപ്രില്‍ 10ന് റിലീസാകുന്ന സിനിമയുടെ ടീസര്‍ ഫെബ്രുവരി 28ന് പുറത്തുവിടുമെന്നാണ് ഒടുവില്‍ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 2023 നവംബറില്‍ ചിത്രീകരണം അരംഭിച്ച സിനിമയില്‍ അജിത്തിനൊപ്പം തൃഷ, സുനില്‍,പ്രസന്ന, അര്‍ജുന്‍ ദാസ് മുതലായ താരങ്ങളും അണിനിരക്കുന്നു. തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ മൈത്രി മൂവീസാണ് നിര്‍മാണം.