Select Your Language

Notifications

webdunia
webdunia
webdunia
बुधवार, 18 दिसंबर 2024
webdunia

ദുൽഖർ വീട്ടിലേക്ക് വിളിച്ചു, അവിടെ വെച്ച് ലെജന്റിനെ കണ്ടു, എന്റെ ഭാഗ്യം: മീനാക്ഷി ചൗധരി

ദുൽഖർ വീട്ടിലേക്ക് വിളിച്ചു, അവിടെ വെച്ച് ലെജന്റിനെ കണ്ടു, എന്റെ ഭാഗ്യം: മീനാക്ഷി ചൗധരി

നിഹാരിക കെ എസ്

, ശനി, 16 നവം‌ബര്‍ 2024 (10:12 IST)
ലക്കി ഭാസ്കർ കൂടി ഹിറ്റായതോടെ ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്തെ നായകനായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ഹാട്രിക് വിജയമാണ് ദുൽഖറിന് തെലുങ്കിൽ നിന്നും ലഭിച്ചത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയത്. ചിത്രത്തിന്റെ പ്രൊമോഷനിടെ ലക്കി ഭാസ്കർ ടീം കൊച്ചിയിലും എത്തിയിരുന്നു. ഇവിടെ എത്തിയപ്പോൾ ദുൽഖറിന്റെ ക്ഷണപ്രകാരം താൻ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരുന്നുവെന്ന് പറയുകയാണ് മീനാക്ഷി. അവിടെ വെച്ച് തനിക്ക് ലഭിച്ച സ്വീകാര്യതയും മമ്മൂട്ടിയെ നേരിൽ കണ്ടപ്പോഴുണ്ടായ അനുഭവവും മീനാക്ഷി വെളിപ്പെടുത്തുന്നു. 
 
ഓണ്‍സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അദ്ദേഹത്തിന്റെ വിനീത സ്വഭാവം ആരെയും ആകര്‍ഷിക്കുന്നതാണ് എന്ന് പറഞ്ഞ മീനാക്ഷി, അത് എവിടെ നിന്ന് വരുന്നതാണ് എന്നും വ്യക്തമാക്കുന്നുണ്ട്. കന്നട ടിവി ഫൈവ് എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മീനാക്ഷി.
 
'ലക്കി ഭാസ്‌കര്‍ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലേക്ക് വന്നപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ വച്ച് മമ്മൂട്ടി സാറിനെ കണ്ടപ്പോള്‍ മനസ്സിലായി, ദുല്‍ഖര്‍ സാറിന്റെ ഈ വിനീത സ്വഭാവം വരുന്നത് ഇവിടെ നിന്നാണ് എന്ന്. രാത്രി ഡിന്നറിന് ക്ഷണിച്ചിട്ട് ഞങ്ങളെല്ലാവരുമാണ് പോയത്. അവിടെ മമ്മൂട്ടി സാറിനെ കണ്ടപ്പോള്‍ എനിക്ക് എന്ത് ഫീലായി എന്ന് പറയാന്‍ അറിയില്ല. അത്രയും സീനിയറായ ഒരു ലജന്റിനെ നേരില്‍ കാണാന്‍ കഴിയുക എന്നത് ഭാഗ്യമാണ്.
 
മമ്മൂട്ടി സര്‍ എന്തൊരു ഗംഭീര നടനാണ്, അതിലും സിംപിളായ മനുഷ്യനാണ്. ദുല്‍ഖര്‍ സാറും അതില്‍ നിന്ന് ഒട്ടും കുറവല്ല. അത്രയും വിനീതനും, ഡൗണ്‍ ടു എര്‍ത്തുമാണ്. മമ്മൂട്ടി സാറിനെ പോലൊരു മഹാ വ്യക്തിയുടെ മകനായി വളരുമ്പോള്‍, അത് എപ്പോഴും കൊണ്ടു നടക്കേണ്ട കാര്യം കൂടെയാണ്. പക്ഷേ ദുല്‍ഖര്‍ ഒരിക്കലും തന്നെ താഴ്ത്തി കാണുന്നില്ല, താന്‍ ആരാണെന്ന നല്ല ബോധം അദ്ദേഹത്തിനുണ്ട്, അത് തന്നെയാണ് അദ്ദേഹം. വ്യക്തി എന്ന നിലയില്‍ വളരെ അധികം ആത്മവിശ്വാസമുള്ള ആളാണ് ദുല്‍ഖര്‍ സല്‍മാന്‍.
 
ഏറ്റവും നല്ല ഭക്ഷണമാണ് ആന്റി തന്നത്. ഇത്രയും പ്രോപ്പറായ, രുചികരമായ കേരളീയ ഭക്ഷണം ഇതിന് മുന്‍പ് ഞാന്‍ കഴിച്ചിട്ടില്ല. ഞങ്ങള്‍ അല്പം തിരക്കിലാണ് പോയത്. അതുകൊണ്ട് നന്നായി കഴിക്കാന്‍ കഴിഞ്ഞില്ല. മറ്റൊരു ദിവസം പോയി ആന്റി ഉണ്ടാക്കുന്ന ബിരിയാണി കഴിക്കണം എന്ന ആഗ്രഹമുണ്ട്', മീനാക്ഷി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിയേറ്ററിൽ ക്ലിക്കായി ആനന്ദ് ശ്രീബാല; കങ്കുവ ഇനിയൊരു ഭീഷണിയേ അല്ല!