Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിച്ചു മോനേ... കരിയറിലെ ആദ്യ 100 കോടിയുമായി ദുൽഖർ! ലക്കി ഭാസ്‌ക്കർ ഹിറ്റടിച്ചു

Lucky Baskar

നിഹാരിക കെ എസ്

, വ്യാഴം, 14 നവം‌ബര്‍ 2024 (13:25 IST)
ദുൽഖർ സൽമാന്റെ കരിയറിലെ ആദ്യത്തെ 100 കോടി സ്വന്തമാക്കി ദുൽഖർ സൽമാൻ. വെങ്കി അടലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ ഇതുവരെ നേടിയ കളക്ഷൻ റിപ്പോർട്ട് പുറത്ത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നന്നായി 100 കോടി ബിസിനസ് ആണ് ലക്കി ഭാസ്കർ സ്വന്തമാക്കിയത്. ദുൽഖറിന്റെ കരിയറിലെ തന്നെ ആദ്യത്തെ 100 കൂടിയാണിത്.
 
 7 ദിവസം കഴിഞ്ഞപ്പോൾ ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത് ഏകദേശം 70 കോടി ആയിരുന്നു. നാല് ദിവസം കൊണ്ട് 55 കോടി ലക്കി ഭാസ്കർ നേടിയിരുന്നു. തെലുങ്കിൽ വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സ്ഥിരം തെലുങ്ക് മസാല ചേരുവകൾ ഒന്നുമില്ലാതെ തന്നെ, ഭാസ്കർ എന്ന സാധാരണക്കാരനായി ദുൽഖർ നിറഞ്ഞാടിയ ചിത്രത്തിന് ഓരോ ദിവസവും കൂടുതൽ ഷോകളാണ് ആഡ് ചെയ്യുന്നത്.
 
തെലുങ്കില്‍ വീണ്ടും നായകനായ ദുല്‍ഖറിന്റെ ചിത്രം ഭാഷാഭേദമന്യേ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ദുല്‍ഖറിന് യോജിക്കുന്ന ഒരു കഥാപാത്രമാണ ചിത്രത്തിലേത് എന്നാണ് അഭിപ്രായങ്ങള്‍. ദുല്‍ഖറിന്റെ പ്രകടനം സിനിമയുടെ ആകര്‍ഷണവുമാകുന്നു. അന്യഭാഷയില്‍ മലയാളി താരം നേടുന്ന കളക്ഷൻ ദുല്‍ഖറിന്റെ സ്വീകാര്യതയും വ്യക്തമാക്കുന്നതാണെന്നാണ് അഭിപ്രായങ്ങള്‍. വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിലൂടെ ദുൽഖർ തെലുങ്കിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊതുവേദിയെ കൈയ്യിലെടുത്ത് കാവ്യ മാധവൻ!