മകളുടെ പിറന്നാള്‍ ദിനത്തില്‍ സെക്‌സ് ടോയ് സമ്മാനമായി നല്‍കാന്‍ ആഗ്രഹിച്ചെന്ന നടി ഗൗതമി കപൂറിന്റെ പരാമര്‍ശം വിവാദത്തില്‍. ഒരു അഭിമുഖത്തിനിടെയാണ് മകളുടെ പതിനാറാം ജന്മദിനത്തില്‍ ഒരു സെക്‌സ് ടോയ് ആണ് സമ്മാനമായി നല്‍കാന്‍ ആഗ്രഹിച്ചിരുന്നതെന്ന് ഗൗതമി കപൂര്‍ വ്യക്തമാക്കിയത്. ഈ വീഡിയോയാണ് നിലവില്‍ എക്‌സില്‍ പ്രചരിക്കുന്നത്.
താരത്തിന്റെ ഈ തുറന്നുപറച്ചില്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണെന്നും എങ്ങനെയാണ് ഒരു അമ്മയ്ക്ക് ഇങ്ങനെ പൊതുജനങ്ങള്‍ക്ക് മുന്നിലിരുന്ന് പറയാനാകുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. അതേസമയം താരം പറഞ്ഞതിനെ അനുകൂലിക്കുന്നവരും ഏറെയാണ്. പല കുടുംബങ്ങളിലും ഇത്തരം വിഷയങ്ങള്‍ സ്വകാര്യമായാണ് കണക്കാക്കുന്നതും മകളുടെ പിറന്നാളിന് സെക്സ് ടോയ് അല്ലെങ്കില്‍ വൈബ്രേറ്റര്‍ സമ്മാനമായി നല്‍കാനാണ് താന്‍ ചിന്തിച്ചിരുന്നതെന്നുമാണ് ഗൗതമി കപൂര്‍ പറയുന്നു.
അതേസമയം അമ്മയ്ക്ക് വട്ടായോ എന്നാണ് തന്നോട് മകള്‍ ചോദിച്ചതെന്നും ഗൗതമി കപൂര്‍ പറയുന്നു.തന്റെ സമീപനം സ്വന്തം അനുഭവങ്ങളില്‍ നിന്നും രൂപപ്പെട്ടതാണെന്നും ഗൗതമി കപൂര്‍ പറയുന്നു. എന്റെ മകള്‍ക്ക് 19 വയസായി. എനിക്ക് അങ്ങനൊരു ചിന്തയുണ്ടായതില്‍ അവള്‍ നന്ദിയുള്ളവളാണ്. അതിന് എന്നെ അവള്‍ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഗൗതമി കപൂര്‍ പറഞ്ഞു. അതേസമയം എപ്പോഴാണ് കുട്ടികളോട് ലൈംഗികതയെ പറ്റിയെല്ലാം സംസാരിക്കേണ്ടത് എന്നതിന്റെ പശ്ചാത്തലത്തില്‍ ഗൗതമി കപൂറിന്റെ അഭിമുഖം ചര്‍ച്ചയാവുകയാണ്.