Select Your Language

Notifications

webdunia
webdunia
webdunia
webdunia

എതിരെ നില്‍ക്കുന്നവന്റെ ഉള്ളൊന്ന് അറിയാന്‍ ശ്രമിച്ചാല്‍, റിയല്‍ ലൈഫിലാണ് ഡയലോഗ് എങ്കില്‍ ഒന്ന് പോയെ എന്നെ പറയു: ആസിഫ് അലി

Asif ali

അഭിറാം മനോഹർ

, വ്യാഴം, 30 മെയ് 2024 (20:31 IST)
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെയെത്തി മലയാളിയുടെ പ്രിയപ്പെട്ട താരമായ നടനാണ് ആസിഫ് അലി. ട്രാഫിക് എന്ന സിനിമയിലൂടെ ആരാധകരെ കയ്യിലെടുത്ത ആസിഫ് അലി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാണ്. അതിൽ തന്നെ ജിസ് ജോയി സിനിമകൾ ആസിഫിൻ്റെ കരിയറിൽ പല ഹിറ്റുകളും സമ്മാനിച്ചതാണ്. ഇതിൽ തന്നെ സൺഡേ ഹോളിഡേ എന്ന സിനിമ മലയാളത്തിലെ മികച്ച ഫീൽ ഗുഡ് സിനിമകളിൽ ഒന്നായിരുന്നു.
 
ആസിഫിൻ്റെ കരിയറിലെ മികച്ച ഒരു ഹിറ്റ് സിനിമയായിരുന്നെങ്കിലും സൺഡേ ഹോളിഡേ എന്ന സിനിമയിൽ താൻ കൺവിൻസ്ഡ് ആയിരുന്നില്ലെന്ന് ആസിഫ് പറയുന്നു. യഥാർഥ ജീവിതത്തിൽ ഞാൻ അത്ര നല്ല മനുഷ്യൻ ഒന്നുമല്ല. അതിനാൽ തന്നെ സിനിമ എനിക്ക് വർക്കായിരുന്നില്ല. സിനിമയിൽ കെപിസിസി ലളിത പറയുന്ന എതിരെ നിൽക്കുന്നവൻ്റെ ഉള്ളൊന്ന് അറിയാൻ ശ്രമിച്ച ഡയലോഗ്ഗ് റിയൽ ലൈഫിൽ പറഞ്ഞാൽ ഒന്ന് പോയെ അമ്മച്ചി എന്നേ പറയാൻ പറ്റുള്ളു. ആസിഫ് അലി പറയുന്നു. എനിക്ക് അങ്ങനെയുള്ള ഡയലോഗ്ഗുകൾ പറയാനോ ആളുകളെ അപ്രോച്ച് ചെയ്യാനോ ആകില്ല. ഞാൻ ആ സ്ക്രിപ്റ്റിൽ കൺവിൻസ്ഡ് അല്ലായിരുന്നു. ജിസുമായുള്ള വിശ്വാസത്തിൻ്റെ പുറത്ത് മാത്രമാണ് സിനിമ ചെയ്തത്. തലവൻ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമിത ബൈജു വീണ്ടും തമിഴിലേക്ക്, നായകനാകുന്നത് പ്രദീപ് രംഗനാഥൻ