പ്രേമലു എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം മലയാളികള്‍ക്ക് പുറമെ തമിഴ് ആരാധകര്‍ക്കും തെലുങ്ക് ആരാധകര്‍ക്കും പ്രിയങ്കരിയാണ് നടി മമിത ബൈജു. പ്രേമലു എന്ന സിനിമയ്ക്ക് ശേഷം തമിഴില്‍ ജിവി പ്രകാശ് കുമാറിനൊപ്പം റിബല്‍ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും സിനിമയ്ക്ക് വലിയ വിജയമാകാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ പ്രദീപ് രംഗനാഥന് നായകനാകുന്ന സിനിമയിലൂടെ തമിഴിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് മമിത.
പ്രേക്ഷകശ്രദ്ധ ഏറെ നേടിയ ലവ് ടുഡേയിലെ നായകനെന്ന നിലയിലാണ് പ്രദീപ് രംഗനാഥന് പ്രശസ്തനായത്. കോമാളി എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടായിരുന്നു പ്രദീപ് സിനിമയിലെത്തിയത്. ലവ് ടുഡേ സംവിധാനം ചെയ്തതും പ്രദീപ് രംഗനാഥനായിരുന്നു. പ്രശസ്ത സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീര്‍ത്തീശ്വരനാണ് മമിതയേയും പ്രദീപിനെയും വെച്ച് സിനിമ സംവിധാനം ചെയ്യുന്നത്.