Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേമലുവിന് മുന്നെ പൂർത്തിയാക്കിയ ചിത്രം, നസ്ലെൻ- ഗിരീഷ് എഡി ചിത്രം ഐ ആം കാതലൻ ഓഗസ്റ്റിൽ

Iam Kathalan

അഭിറാം മനോഹർ

, ഞായര്‍, 14 ജൂലൈ 2024 (12:23 IST)
Iam Kathalan
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍,സൂപ്പര്‍ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കും പ്രേമലു എന്ന ബ്ലോക്ക് ബസ്റ്റര്‍  ചിത്രത്തിനും ശേഷം ഗിരീഷ് എ ഡി- നസ്ലെന്‍ ടീം ഒന്നിക്കുന്ന ഐ ആം കാതലന്‍ ഓഗസ്റ്റ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത പ്രേമലു ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു. പ്രേമലുവിന് മുന്നെ തന്നെ ചിത്രീകരണം തീര്‍ന്നിരുന്നെങ്കിലും ഐ ആം കാതലന്‍ റിലീസ് നീണ്ടുപോവുകയായിരുന്നു.
 
 പൂമരം, എല്ലാം ശരിയാകും. ഓ മേരി ലൈല എന്നീ സിനിമകള്‍ക്ക് ശേഷം ഡോ പോള്‍സ് എന്റര്‍ടെയിന്മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്,കൃഷ്ണമൂര്‍ത്തി എന്നിവര്‍ നിര്‍മിക്കുന്ന ഐ ആം കാതലന്റെ സഹനിര്‍മാതാവ് ടിനു തോമസാണ്. അനിഷ്മയാണ് സിനിമയില്‍ നായികയായി എത്തുന്നത്. ദിലീഷ് പോത്തന്‍,ലിജോമോള്‍,സജിന്‍,വിനീത് വാസുദേവന്‍, വിനീത് വിശ്വം എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്കിരിരാജയിലെ വില്ലത്തിയെ ഓര്‍മയുണ്ടോ? നടി കന്യാ ഭാരതിയുടെ ജീവിതം