രാഷ്ട്രീയമായ നിലപാടുകൾ മോശമായി ബാധിച്ചിട്ടുണ്ടെന്ന് നടൻ പ്രകാശ് രാജ്. നിലപാടുകളുടെ പേരിൽ പലരും തന്നോടൊപ്പം സിനിമ ചെയ്യാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിനോടാണ് പ്രകാശ് രാജിൻ്റെ പ്രതികരണം.
രാഷ്ട്രീയം കരിയറിനെ ബാധിച്ചു. ചിലർ എനിക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറാകുന്നില്ല. എന്നാൽ അത്തരം നഷ്ടങ്ങളിൽ ഞാൻ ഖേദിക്കുന്നില്ല. പ്രകാശ് രാജ് പറഞ്ഞു. ഇപ്പോൾ കൂടുതൽ സ്വാതന്ത്ര്യം തോന്നുന്നു. ഞാൻ ശബ്ദം ഉയർത്തിയില്ലായിരുന്നെങ്കിൽ ഒരു നടൻ എന്ന പേരിൽ മാത്രമായിരിക്കും എൻ്റെ മരണശേഷം ഞാൻ അറിയപ്പെടുക. യഥാർഥത്തിൽ ഞാൻ ആരാണെന്ന നിലയിലായിരിക്കില്ല. പക്ഷേ അങ്ങനെ ശബ്ദമുയർത്തുന്നത് പലതിനെയും ബാധിക്കും. ഞാൻ അത് അംഗീകരിക്കുന്നില്ല. അദ്ദേഹം പറഞ്ഞു.