റിഷഭ് പന്തിന്റെ ട്വന്റി 20 കരിയര്‍ അനിശ്ചിതത്വത്തില്‍; ഇനി പരിഗണിക്കുക ടെസ്റ്റില്‍ മാത്രം
ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരെയാണ് ഇനി ട്വന്റി 20 ഫോര്‍മാറ്റിലേക്ക് ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പര്‍മാരായി പരിഗണിക്കുക
വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ടി 20 കരിയര്‍ അനിശ്ചിതത്വത്തില്‍. ട്വന്റി 20 യിലേക്ക് പന്തിനെ ഇനി പരിഗണിക്കില്ല. ലോകകപ്പിലെ മോശം പ്രകടനമാണ് പന്തിന് വിനയായത്. ട്വന്റി 20 ഫോര്‍മാറ്റില്‍ പന്തിന് ഇനി അവസരം നല്‍കില്ലെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരെയാണ് ഇനി ട്വന്റി 20 ഫോര്‍മാറ്റിലേക്ക് ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പര്‍മാരായി പരിഗണിക്കുക. റിഷഭ് പന്തിനെ ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് മാത്രം പരിഗണിക്കാനാണ് തീരുമാനം.