Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദൈവം അനുഗ്രഹിച്ചാല്‍ നായികയാകും:തേജലക്ഷ്മി

If God blesses you

കെ ആര്‍ അനൂപ്

, ശനി, 22 ജൂണ്‍ 2024 (10:48 IST)
മലയാളികളുടെ പ്രിയ താരങ്ങളാണ് മനോജ് കെ ജയനും ഉര്‍വശിയും. ഇരുവരുടെയും മകള്‍ തേജാലക്ഷ്മിയും അമ്മയുടെയും അച്ഛന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. സ്‌നേഹത്തോടെ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജ ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളാവുന്ന ഉള്ളൊഴുക്ക് സിനിമയുടെ പ്രിവ്യുന് എത്തിയിരുന്നു.നായികയായി ഉടന്‍ പ്രതീക്ഷിക്കുമോ എന്ന ചോദ്യത്തിനായിരുന്നു തേജ മറുപടി നല്‍കി.
 
ദൈവം അനുഗ്രഹിച്ചാല്‍ നായികയാകുമെന്നും സിനിമയാണ് ആഗ്രഹമെന്നും കുഞ്ഞാറ്റ പറഞ്ഞു. നായികയായി ഉടന്‍ പ്രതീക്ഷിക്കുമോ എന്ന 
 
വിദേശത്ത് പഠനം പൂര്‍ത്തിയാക്കി എത്തിയ കുഞ്ഞാറ്റയ്ക്ക് ഒരു സഹോദരിയും രണ്ടനുജന്മാരുമാണ്. തന്റെ താഴെയുള്ള മൂവരും താരപുത്രിക്ക് പ്രിയപ്പെട്ടവരാണ്.
 
സഹോദരി ശ്രേയയും അനുജന്‍ അമൃതിനെയും കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് കുഞ്ഞാറ്റ. മൂവരും വിദേശത്ത് ഒത്തുകൂടാറുണ്ട്.ശ്രേയയും തേജാലക്ഷ്മിയും പഠിക്കുന്നത് യുകെയില്‍ ഒന്നിച്ചാണ്. ആദ്യം ബിരുദം നേടിയത് ശ്രേയയാണ്. ഉര്‍വശിയുടെ മകനായ ഇഷാന്‍ പ്രജാപതിയാണ് അമൃതിനെ കൂടാതെ കുഞ്ഞാറ്റയുടെ സഹോദരന്‍. ഇഷാന്‍ എന്ന പേര് ഇട്ടത് ചേച്ചിയുടെ ഇഷ്ടപ്രകാരമായിരുന്നു. അത്രമാത്രം സഹോദരാ സ്‌നേഹം കാത്തുസൂക്ഷിക്കുന്ന ആളാണ് കുഞ്ഞാറ്റ.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രാക്ക് മാറ്റി വിനീത് ശ്രീനിവാസന്‍, അടുത്തത് ആക്ഷന്‍ പടം, വരാനിരിക്കുന്ന സിനിമയെക്കുറിച്ച് ധ്യാന്‍