Select Your Language

Notifications

webdunia
webdunia
webdunia
webdunia

Thalapathy Vijay | യൂട്യൂബില്‍ തരംഗമായി 'ദ ഗോട്ട്'; വിജയുടെ ഇരട്ട വേഷത്തിന് കൈയ്യടിച്ച് ആരാധകര്‍, വീഡിയോ കാണാം

'The Goat' hits YouTube; Fans clapping for Vijay's double role

കെ ആര്‍ അനൂപ്

, ശനി, 22 ജൂണ്‍ 2024 (09:32 IST)
വിജയ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം(ദ ഗോട്ട്) റിലീസിന് ഒരുങ്ങുകയാണ്. തിരുവനന്തപുരത്തും സിനിമ ചിത്രീകരിച്ചിട്ടുണ്ട്. ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ ഇവിടെയാണ് ഷൂട്ട് ചെയ്തത്. കാഴ്ചക്കാരില്‍ ആവേശം നിറയ്ക്കുന്ന ബൈക്ക് ആക്ഷന്‍ രംഗങ്ങള്‍ ഗോട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് സൂചന നല്‍കിക്കൊണ്ട് വിജയ് പിറന്നാള്‍ സ്‌പെഷ്യല്‍ വീഡിയോ പുറത്തുവന്നു.
 
ദളപതി വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറി. 50 സെക്കന്‍ഡ് ദൈര്‍ഗ്യമുള്ള വീഡിയോ 8 മണിക്കൂര്‍ കൊണ്ട് രണ്ടര ലക്ഷത്തിനടുത്ത് ലൈക്കുകളും 12 ലക്ഷത്തിന് അടുത്ത് കാഴ്ചക്കാരെയും യൂട്യൂബില്‍ സ്വന്തമാക്കി കഴിഞ്ഞു. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്നിലാണ് വിജയുടെ ജന്മദിന സ്‌പെഷ്യല്‍ വീഡിയോ.
സെപ്തംബര്‍ 5 നാണ് ഗോട്ട് ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നത്.
 
 വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (ദ ഗോട്ട്) വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചാണ് റിലീസ് ചെയ്യുന്നത്.എജിസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം റിലീസ് ചെയ്യുന്നത്. 
ചിത്രത്തില്‍ വിജയിനെ കൂടാതെ മീനാക്ഷി ചൗധരി, പ്രശാന്ത്, ലൈല, പ്രഭുദേവ, സ്‌നേഹ, അജ്മല്‍, പ്രേംജി, വൈഭവ്, വിടിവി ഗണേഷ്, യോഗി ബാബു, ജയറാം, പാര്‍വതി നായര്‍ എന്നിവരും അഭിനയിക്കുന്നു.
 യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തിര 2' സംവിധാനം ചെയ്യാനില്ല, വിനീത് ശ്രീനിവാസിന്റെ തീരുമാനം, പകരക്കാരനെ കണ്ടെത്തി ധ്യാന്‍