Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിശബ്ദനായി ഇരുന്നാലെ സിനിമ കിട്ടുവെങ്കിൽ ആ സിനിമ എനിക്ക് വേണ്ട: സിദ്ധാർഥ്

നിശബ്ദനായി ഇരുന്നാലെ സിനിമ കിട്ടുവെങ്കിൽ ആ സിനിമ എനിക്ക് വേണ്ട: സിദ്ധാർഥ്

അഭിറാം മനോഹർ

, ശനി, 28 ഡിസം‌ബര്‍ 2019 (18:06 IST)
പൗരത്വഭേദഗതി നിയമമുൾപ്പെടെ മോദി സർക്കാറിനെതിരെ വിവിധവിഷയങ്ങളിൽ ശബ്ദമുയർത്തിയിട്ടുള്ള വ്യക്തിയാണ് സിനിമാതാരം സിദ്ധാർഥ്. പൊതുവെ ഇത്തരം രാഷ്ട്രീയ അഭിപ്രായങ്ങൾ തങ്ങളുടെ അവസരങ്ങളെ ബാധിക്കുമെന്ന കാരണത്താൽ പല താരങ്ങളും തങ്ങളുടെ രാഷ്ട്രീയം പരസ്യമായി പ്രകടിപ്പിക്കാറില്ല. ഇത്തരം അഭിപ്രായങ്ങൾ മൂലം സിനിമ അവസരങ്ങൾ കുറയില്ലേ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ താരം. ഒരു അഭിമുഖത്തിനിടെയാണ് സിദ്ധാർഥ് തന്റെ നിലപാട് വ്യക്തമാക്കിയത്.
 
"നിശബ്ദനായിരുന്നാലെ ജോലി ലഭിക്കുള്ളുവെങ്കിൽ എനിക്ക് ആ ജോലി വേണ്ട. ഞാനൊരു 21ക്കാരനല്ല. അതുകൊണ്ട് തന്നെ അധികം സംസാരിക്കുന്ന കുട്ടി എന്ന വിളിയെ ഭയപ്പെടുന്നില്ല. ഇപ്പോൾ ഞാൻ സംസാരിച്ചില്ലെങ്കിൽ പിന്നെ കുറ്റബോധം തോന്നും. രാജ്യത്തെ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നില്ല. എന്നെപോലുള്ള അത്രയധികം പ്രിവിലേജുകളുള്ള ഒരാൾ സംസാരിച്ചിട്ടില്ലെങ്കിൽ പിന്നെ ഈ രാജ്യത്തിന്റെ അവസ്ഥ എന്താകും" സിദ്ധാർഥ് പറഞ്ഞു.
 
ഇത്രയും നാളും രാഷ്ട്രീയത്തിന്റെ പേരിൽ സിനിമയിൽ നിന്നും പ്രശ്നങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും ഇനിയും അങ്ങനെ സംഭവിക്കുമെന്ന് കരുതുന്നില്ലെന്നും സിദ്ധാർഥ് കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാൻ സ്നേഹിച്ചവർ തന്നെ എന്നെ കുറ്റക്കരനാക്കി, തുറന്നുപറഞ്ഞ് ദിലിപ്