Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 14 January 2025
webdunia

നരേന്ദ്ര മോദിക്ക് ക്ഷേത്രം പണിത് തമിഴ്നാട്ടിലെ കർഷകൻ, കോവിലിനുള്ളിൽ ഗാന്ധിജിയും!

നരേന്ദ്ര മോദിക്ക് ക്ഷേത്രം പണിത് തമിഴ്നാട്ടിലെ കർഷകൻ, കോവിലിനുള്ളിൽ ഗാന്ധിജിയും!

നീലിമ ലക്ഷ്മി മോഹൻ

, വെള്ളി, 27 ഡിസം‌ബര്‍ 2019 (08:34 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ ആരാധനാപുരുഷനായി കാണുന്ന കർഷകൻ അദ്ദേഹത്തിനായി ക്ഷേത്രം പണികഴിപ്പിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി തുറയൂരിനടുത്തുള്ള എറക്കുടി ഗ്രാമത്തിലെ പി ശങ്കർ എന്ന കർഷകനാണ് തന്റെ ആരാധനാ പുരുഷനായി ക്ഷേത്രം പണിതത്. ബിജെപി കർഷകസംഘടനാ പ്രവർത്തകൻ കൂടെയാണ് ശങ്കർ.
 
രാജ്യത്തെ സേവിക്കാനായി അവതരിച്ച ദൈവമാണ് മോദിയെന്നാണ് ശങ്കർ പറയുന്നത്. നരേന്ദ്ര മോദി ധാരാളം പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കർഷകനായ എനിക്ക് 2000 രൂപ ലഭിച്ചു. ഗ്യാസ് കണക്ഷനും പുതിയ ശൗചാലയവും കിട്ടി. വെള്ളമില്ലാത്തതാണ് അടുത്ത പ്രശ്നം. അതും ഉടൻ തന്നെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് ശങ്കർ പറയുന്നു. 
 
മോദിയുടെ, കല്ലിൽ കൊത്തിയ വിഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തിന്റെ നിർമാണത്തിന് ഏകദേശം ഒന്നരലക്ഷമാണ് ചെലവായത്. ക്ഷേത്രത്തിനുള്ളിൽ ഗാന്ധിജിയുടെയും അമിത് ഷായുടെയും ചിത്രങ്ങളും പതിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൗരത്വ പ്രതിഷേധം; ആഗ്രയിലും ബുലന്ദ്‌ഷഹറിലും ഇന്റർനെറ്റ് സേവനം നിർത്തിവെച്ചു