Webdunia - Bharat's app for daily news and videos

Install App

Bigg Boss:കഴിവുകേട്ടവളെ.. മരവാഴെ..ഋഷിയെ പിറകില്‍ നിന്നും കുത്തി, ഒടുവില്‍ കരച്ചില്‍, പ്രേക്ഷകര്‍ക്ക് രണ്ട് അഭിപ്രായം

കെ ആര്‍ അനൂപ്
ചൊവ്വ, 19 മാര്‍ച്ച് 2024 (10:26 IST)
BiggBoss Malayalam Season 6
ബിഗ് ബോസ് മലയാളം ആറാം സീസണ്‍ 8 ദിവസങ്ങള്‍ കഴിഞ്ഞുപോയി. അതിനിടെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലെ പ്രധാന സംഭവം ഋഷിയുടെ പൊട്ടിത്തെറിയായിരുന്നു. നോമിനേഷനുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ന്നപ്പോള്‍ ഋഷി ശബ്ദമുയര്‍ത്തി. പവര്‍ റൂമിലെ അംഗമായ ജാസ്മിനെതിരെ താരം രംഗത്തെത്തി.തന്നെ പിറകില്‍ നിന്നും കുത്തി എന്ന് പറഞ്ഞുകൊണ്ടാണ് ജാസ്മിനെതിരെ ഋഷി എത്തിയത്. ഇരുവര്‍ക്കിടയില്‍ ഗബ്രി ഇടപെടാന്‍ വന്നപ്പോള്‍ ഋഷിയുടെ കയ്യിലെന്ന് വേണ്ടവിധം ഗബ്രിക്കും കിട്ടി.
പ്രമോ വന്നത് മുതല്‍ പ്രേക്ഷകര്‍ എന്തായിരിക്കും സംഭവം എന്ന് അറിയുവാന്‍ ആയി കാത്തിരിക്കുകയായിരുന്നു. പ്രധാനകാരണം പവര്‍ ടീമിന്റെ നോമിനേഷന്‍ ആണ്. പവര്‍ ടീമിന്റെ നോമിനേഷനായി ഋഷിയെ പുതുതായി എത്തിയ ജാസ്മിന്‍ നിര്‍ദ്ദേശിക്കുന്നു.ഗബ്രി ഇത് പിന്താങ്ങുകയും ചെയ്തു.
ബാക്കിയുള്ള ആളുകളും ഇതേ രീതിയില്‍ തന്നെ ഋഷിയെ പിന്താങ്ങും എന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ ജാന്‍മൊണി ഗ്രൂപ്പിലെ ചര്‍ച്ചയില്‍ നിന്നും പിണങ്ങി പോകുന്നു. ഈ നോമിനേഷന്‍ ഫെയര്‍ അല്ല എന്ന് ആരോപിച്ചു കൊണ്ടാണ് ബഹളമുണ്ടാക്കാന്‍ തുടങ്ങിയത് അവര്‍.
 തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഋഷി വേണ്ടെന്നുവച്ച് ജിന്റോയെ പവര്‍ ടീം നിര്‍ദ്ദേശിക്കുകയാണ് ഉണ്ടായത്. ജാസ്മിനും, ഗബ്രിയും കണ്‍ഫഷന്‍ റൂമില്‍ എത്തുകയും ഋഷിയുടെ പേര് പറയുകയും ചെയ്തു.
 
 ജാന്‍മൊണി ഋഷിയെ ജാസ്മിനും ഗബ്രിയും നിര്‍ദേശിച്ച വിവരം ഋഷിയുമായി പങ്കിട്ടത്. ഇതോടെ ഇനിയിപ്പോ അവരുമായി ഒരു ബന്ധം ഇല്ലെന്ന് ഋഷി പ്രഖ്യാപിക്കുന്നു. ചിരിക്കുക പോലും ഇല്ലെന്ന് ഋഷി പറഞ്ഞു. ഇതിനിടെ ജാസ്മിന്‍ ഋഷിയെ നോക്കി ചിരിച്ചതും സംഭവം വേറെ അവസ്ഥയിലേക്ക് എത്തി.ഋഷി പ്രകോപിതനായി, ജാസ്മിനെതിരെ പാഞ്ഞടുത്തു.കുഷ്യന്‍ വലിച്ചെറിഞ്ഞു.കഴിവുകേട്ടവളെ ഇന്ന് ജാസ്മിനെയും മരവാഴെഎന്ന് ഗബ്രിയെയും വിളിച്ചു. തുടര്‍ന്ന് റൂമില്‍ പോയി ഋഷി കരയുകയാണ് ഉണ്ടായത്. സിജോ ഉള്‍പ്പെടെയുള്ളവര്‍ കണ്‍ഫഷന്‍ റൂമിലെത്തിച്ച് ഋഷിയെ സമാധാനിപ്പിച്ചു. ജാസ്മിനും തന്റെ ഭാഗം പറഞ്ഞുകൊണ്ട് കരയുന്നുണ്ടായിരുന്നു. ജാസ്മിനെ ഗബ്രി, രസ്മിന്‍, ശരണ്യ തുടങ്ങിയ ചുരുക്കം ആളുകള്‍ സമാധാനിപ്പിക്കാന്‍ ആയി എത്തി.
 
 
എന്തായാലും ഈ ചര്‍ച്ചകള്‍ ബിഗ് ബോസ് ഫാന്‍സ് ഗ്രൂപ്പുകളില്‍ വലിയ തോതില്‍ നടക്കുന്നുണ്ട്. നോമിനേഷന്റെ പേരില്‍ഋഷി ഇത്ര വലിയ പ്രശ്‌നം ഉണ്ടാക്കണം എന്ന് ചോദിക്കുന്നവരും അവനെ നോമിനേഷന്‍ ചെയ്തത് ആക്ടീവ് ആകട്ടെ എന്ന നിലയിലാണ് ആണെന്നും ചിലയാളുകള്‍ വാദിക്കുന്നു.അടുത്ത സുഹൃത്തുക്കളായി ചിരിച്ചു നടന്ന രണ്ടുപേര്‍ ചതിച്ചതിന്റെ വിഷമം ഒരിക്കലെങ്കിലും അറിഞ്ഞവര്‍ക്ക്ഋഷിയുടെ വിഷമം അറിയാന്‍ സാധിക്കുമെന്നാണ് വേറെ ചിലര്‍ പറയുന്നത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

അടുത്ത ലേഖനം
Show comments