Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പ് ആദ്യ സെമി കാണാന്‍ രജനികാന്ത് മുംബൈയില്‍, നീലപ്പടക്ക് കൈയടിക്കാന്‍ ഗാലറിയില്‍ പ്രമുഖര്‍

India New Zealand ICC World cup world cup new cricket world cup news cricket news India vs New Zealand semi final first semi final rajnikant Mumbai stadium latest cricket news cricket updates semi final news movie news film

കെ ആര്‍ അനൂപ്

, ബുധന്‍, 15 നവം‌ബര്‍ 2023 (08:55 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏകദിന ലോകകപ്പിന്റെ സെമി ഫൈനല്‍ ആവേശത്തിലാണ്. മുംബൈ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന ആദ്യ സെമിഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. മത്സരം കാണുവാനായി രജനികാന്ത് എത്തും.
 
സെമി ഫൈനല്‍ കാണുവാനായി രജനികാന്ത് കഴിഞ്ഞദിവസം ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടിരുന്നു. മത്സരം കാണാന്‍ പോകുന്നതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം അവിടെവച്ച് പറഞ്ഞിരുന്നു.
നിരവധി പ്രമുഖര്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ കാണുവാനായി ഗാലറിയില്‍ ഉണ്ടാകും. ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്ക് ന്യൂസിലാന്‍ഡിനോട് മധുര പ്രതികാരം വീട്ടാനുള്ള അവസരം കൂടിയാണ് ഈ മത്സരത്തെ ആരാധകര്‍ നോക്കിക്കാണുന്നത്. 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നായകന്‍ ആയിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്, ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് ദേവദത് ഷാജി