Select Your Language

Notifications

webdunia
webdunia
webdunia
webdunia

നായകന്‍ ആയിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്, ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് ദേവദത് ഷാജി

Devdath Shaji Mohanlal film movie news film news b unnikrishnan

കെ ആര്‍ അനൂപ്

, ചൊവ്വ, 14 നവം‌ബര്‍ 2023 (17:13 IST)
സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പുതിയ സിനിമയുടെ പണിപ്പുരയിലാണ്. ഭീഷ്മ പര്‍വ്വം രചയിതാവായ ദേവദത് ഷാജി തിരക്കഥ രചിക്കുന്ന ചിത്രമാകും അദ്ദേഹത്തിന്റെ അടുത്തത്. ഇതില്‍ ഒരു സൂപ്പര്‍ താരം നായകനായി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നീ നടന്മാരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. എഴുത്ത് ജോലികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും കാസ്റ്റിംഗിലേക്ക് കിടക്കുന്നതേയുള്ളൂവെന്നും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും രചയിതാവ് ദേവദത് ഷാജി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
 
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് എന്നിവരെയെല്ലാം വെച്ച് ബി ഉണ്ണികൃഷ്ണന്‍ സിനിമ ചെയ്തിട്ടുണ്ട്.മോഹന്‍ലാല്‍ നായകനായ മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, ദിലീപ് നായകനായ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധായകന്റെ കരിയറിലെ വലിയ വിജയങ്ങളായി മാറി.
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫറാണ് ഒടുവില്‍ റിലീസ് ആയത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ആയത്. രചന നിര്‍വഹിച്ചത് ഉദയകൃഷ്ണയാണ്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ ഹൃദയത്തെ സ്പര്‍ശിച്ച സിനിമ, മമ്മൂട്ടിയോടൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തോഷം: കുറിപ്പുമായി ജ്യോതിക