Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വി കുട്ടിക്കാലം തൊട്ടേ ഇങ്ങനെ, ഈ സ്വഭാവത്തില്‍ എന്താണ് തെറ്റ്?; അനിയനെ കുറിച്ച് അന്ന് ഇന്ദ്രജിത്ത് പറഞ്ഞത്

പൃഥ്വി കുട്ടിക്കാലം തൊട്ടേ ഇങ്ങനെ, ഈ സ്വഭാവത്തില്‍ എന്താണ് തെറ്റ്?; അനിയനെ കുറിച്ച് അന്ന് ഇന്ദ്രജിത്ത് പറഞ്ഞത്
, വെള്ളി, 17 ഡിസം‌ബര്‍ 2021 (16:18 IST)
മലയാള സിനിമ ഏറെ അഭിമാനത്തോടെ കാണുന്ന താരസഹോദരന്‍മാരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. സഹോദരങ്ങള്‍ എന്നതിനപ്പുറം ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടിയാണ്. എന്തും വെട്ടിതുറന്നു പറയുന്ന സ്വഭാവക്കാരനാണ് പൃഥ്വിരാജ്. എന്നാല്‍, ഇന്ദ്രജിത്ത് അങ്ങനെയല്ല. 
 
പൃഥ്വിരാജിന്റെ സ്വഭാവത്തെ കുറിച്ച് ഇന്ദ്രജിത്തിന്റെ അഭിപ്രായം എന്താണെന്ന് അറിയുമോ? പഴയൊരു അഭിമുഖത്തില്‍ ഇതേ കുറിച്ച് ഇന്ദ്രജിത്ത് തുറന്നുപറഞ്ഞിട്ടുണ്ട്. പൃഥ്വിരാജും ആ അഭിമുഖത്തില്‍ ഉണ്ടായിരുന്നു. എന്തും വെട്ടിതുറന്നു പറയുന്ന സ്വഭാവം പൃഥ്വി മാറ്റണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്നാണ് അവതാരക ഇന്ദ്രജിത്തിനോട് ചോദിച്ചത്. 
 
'എന്തിനാണ് ഒരു വ്യക്തി അയാളുടെ സ്വതസിദ്ധമായ രീതികള്‍ മാറ്റുന്നത്? കുട്ടിക്കാലം തൊട്ട് പൃഥ്വി ഇങ്ങനെയാണ്. കുട്ടിക്കാലം തൊട്ടേ ഞാന്‍ അവനെ കാണുന്നു. പഠനത്തിനായി ഓസ്ട്രേലിയയിലേക്ക് ഒറ്റയ്ക്ക് പോയി. അവിടെ നിന്ന് തിരിച്ചുവന്നു. അവന്റെ ജീവിതത്തിലെ എല്ലാം ഇങ്ങനെയാണ്. സംസാരിക്കേണ്ട കാര്യം സംസാരിക്കേണ്ട സമയത്ത് പൃഥ്വി സംസാരിക്കും. എന്നാല്‍, ഒരുപാട് സംസാരിക്കില്ല. വളരെ കുറച്ച് സുഹൃത്തുക്കള്‍ ഉള്ള തന്റേതായ ഒരു സര്‍ക്കിളിനുള്ളില്‍ ജീവിക്കുന്ന വ്യക്തിയായിട്ടാണ് ഞാന്‍ പൃഥ്വിവിനെ കാണുന്നത്. സിനിമയിലെത്തിയ ശേഷവും അവന്‍ അങ്ങനെയാണ്. ഇങ്ങനെയല്ല വേറൊരു തരത്തില്‍ ജീവിക്കണം എന്നു പറയേണ്ട കാര്യം ഇല്ലല്ലോ?,' ഇന്ദ്രജിത്ത് പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന പാര്‍ട്ടിയിലേക്ക് ഇടിച്ചുകയറി വന്ന് പെണ്‍കുട്ടി, സല്‍മാന്‍ ഖാന്റെ മുഖത്തടിച്ചു; അന്ന് സംഭവിച്ചത് ഇങ്ങനെ