Publish Date: Fri, 17 Dec 2021 (11:47 IST)
Updated Date: Fri, 17 Dec 2021 (11:49 IST)
ഏത് വേഷം കൊടുത്താലും ഗംഭീരമാക്കാന്‍ അസാധ്യകഴിവുള്ള നടനാണ് ഇന്ദ്രജിത്ത് സുകുമാരന്‍. മലയാളത്തിനു പുറമേ തെലുങ്കിലും തമിഴിലും തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.ഇന്ദ്രജിത്തിന് ഇന്ന് 42-ാം പിറന്നാള്‍.
1979 ഡിസംബര്‍ 17ന് തിരുവനന്തപുരത്താണ് ഇന്ദ്രജിത്ത് ജനിച്ചത്.ബാലതാരമായി സിനിമയിലെത്തി. പിറന്നാള്‍ ആശംസകളുമായി ആദ്യമെത്തിയ സഹോദരന്‍ പൃഥ്വിരാജാണ്. 'അനുരാധ ക്രൈം നമ്പര്‍ 59/2019' എന്ന സിനിമയുടെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ആശംസകള്‍ നേര്‍ന്നു.
ഷാന്‍ തുളസിധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഈ ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി സന്തോഷ്, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, അജയ് വാസുദേവ്, മനോഹാരി ജോയ്, ശ്രീജിത്ത് രവി, അനില്‍ നെടുമങ്ങാട്, സുനില്‍ സുഖദ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഇന്ദ്രജിത്ത് സുകുമാരന്‍, അനു സിതാര,അനുരാധ ക്രൈം നമ്പര്‍ 59/2019, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍