ഇന്ദ്രജിത്ത് സുകുമാരനെയും അനശ്വര രാജനെയും പ്രധാന കഥാപാത്രങ്ങളാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‌ലര്‍ റിലീസ് തീയ്യതി പുറത്ത്. മെയ് 23നാകും സിനിമ തിയേറ്ററുകളിലെത്തുക. ഇതിനെ തുടര്‍ന്ന് സിനിമയുടെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു കണ്ണാടിയുമായി നില്‍ക്കുന്ന ഇന്ദ്രജിത്തും അതില്‍ പ്രതിഫലിക്കുന്ന അനശ്വര രാജനുമാണ് പോസ്റ്ററിലുള്ളത്.
ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈനാണ് സിനിമയുടെ നിര്‍മാണം. അര്‍ജുന്‍ ടി സത്യനാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡയാന ഹമീദ്, റോസിന്‍ ജോളി, ബിജു പപ്പന്‍, രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, മനോഹരി ജോയ്, ലയ സിമ്പ്‌സണ്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്.