ഇന്ദ്രന്‍സ് നല്‍കിയ വലിയ സമ്മാനം, സംവിധായകന്‍ ഡോ.ബിജുവിന് വീട് പണിയാന്‍, കുറിപ്പ്

കെ ആര്‍ അനൂപ്
ബുധന്‍, 16 ഫെബ്രുവരി 2022 (14:43 IST)
അപ്രതീക്ഷിതമായി ഇന്ദ്രന്‍സേട്ടനും മകന്‍ മഹീന്ദ്രനും രാവിലെ വീട്ടിലെത്തിയെന്ന് സംവിധായകന്‍ ഡോ.ബിജു.വീടു പണി നടക്കുന്ന സമയത്ത് തന്റെ കയ്യിലേക്കു വച്ചു തന്ന അപ്രതീക്ഷിത സമ്മാനത്തെക്കുറിച്ചും അദ്ദേഹം പറയുന്നു.
 
ഡോ.ബിജുവിന്റെ കുറിപ്പ്
 
അപ്രതീക്ഷിത അതിഥി
 
അപ്രതീക്ഷിതമായി ഇന്ദ്രന്‍സേട്ടനും മകന്‍ മഹീന്ദ്രനും രാവിലെ വീട്ടിലെത്തി . വീട് പണി എന്തായി എന്നൊക്കെ ഇടയ്ക്കിടെ വിളിച്ചു അന്വേഷിക്കുകയും ഒരു ദിവസം വീട് പണി കാണാന്‍ അങ്ങോട്ട് വരുന്നുണ്ട് എന്ന് പറയുകയും ചെയ്തിരുന്നതാണ് . ഇന്നിപ്പോള്‍ എറണാകുളത്തേക്ക് പോകുന്ന വഴി അടൂര്‍ വീട്ടിലേക്കു രാവിലെ എത്തി . വീട് പണി നടക്കുന്നിടത്തു പോയി മൊത്തം നോക്കി കണ്ടു . അവിടെ ഉണ്ടായിരുന്ന ജോലിക്കാര്‍ക്കൊപ്പം സന്തോഷത്തോടെ ഫോട്ടോ എടുത്തു . വലിയ സന്തോഷം ഉള്ള ഒരു ദിവസം . വീട് പണി എന്നത് വലിയ ബുദ്ധിമുട്ടുള്ള സമയം ആണ് . കല്ലായും മണ്ണായും ഒക്കെ അതിലേക്ക് കൂട്ടാന്‍ ഇത് കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞു അപ്രതീക്ഷിതമായി ഒരു സമ്മാനവും നിര്‍ബന്ധപൂര്‍വം കയ്യില്‍ വെച്ച് തന്നു. ....ഈ സ്‌നേഹത്തിനും കരുതലിനും എങ്ങനെയാണ് നന്ദി പറയുക ...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ എയിംസ് ആരംഭിക്കാന്‍ വൈകുന്നത് എന്തുകൊണ്ട്? കേന്ദ്ര സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണുകള്‍ തകര്‍ന്നുവീണു; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലേക്ക് സിവില്‍ സര്‍വീസ് മാറണം: മുഖ്യമന്ത്രി

ഇറാനിയന്‍ നാവികരുടെ മൃതദേഹങ്ങള്‍ കൈമാറാന്‍ ഉത്തരവിട്ട് ശ്രീലങ്കന്‍ കോടതി

വര്‍ക്കലയില്‍ ഡോ. റോബിന്‍ രാധാകൃഷ്ണന്‍ മത്സരിക്കുമോ? ബിഗ് ബോസ് താരം ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അടുത്ത ലേഖനം
Show comments