Publish Date: Sun, 26 Mar 2023 (23:11 IST)
Updated Date: Sun, 26 Mar 2023 (23:14 IST)
ഇന്നസെന്റിന്റെ മരണത്തില്‍ വിതുമ്പി മലയാള സിനിമാലോകം. രാത്രിയോടെ ഇന്നസെന്റിന്റെ ആരോഗ്യനില വഷളായിരുന്നു. വിവരം അറിഞ്ഞ ഉടനെ മമ്മൂട്ടി കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലെത്തി. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റിനെ കണ്ടു. അതിനുശേഷം മമ്മൂട്ടി വസതിയിലേക്ക് മടങ്ങി. രാത്രി പത്തരയോടെ ഇന്നസെന്റിന്റെ മരണവാര്‍ത്ത അറിഞ്ഞ മമ്മൂട്ടി വീണ്ടും ലേക് ഷോറിലേക്ക് ഓടിയെത്തുകയായിരുന്നു. നടന്‍ ദിലീപും ഇന്നസെന്റിന്റെ മരണവാര്‍ത്ത അറിഞ്ഞ് ഉടന്‍ ആശുപത്രിയിലേക്ക് എത്തി. മാധ്യമങ്ങളോട് ഒരുവാക്ക് പോലും പ്രതികരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു നടന്‍ ജയറാം. മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞെങ്കിലും ഒന്നും മിണ്ടാന്‍ കഴിയാതെ ജയറാം നിസംഗതനായി നിന്നു.