Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച ആദ്യഘട്ടങ്ങളില്‍ ഇന്നസെന്റ് മരുന്നുകളോട് പ്രതികരിച്ചിരുന്നു

Innocent health condition
, ബുധന്‍, 22 മാര്‍ച്ച് 2023 (20:40 IST)
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍. ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. 
 
ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച ആദ്യഘട്ടങ്ങളില്‍ ഇന്നസെന്റ് മരുന്നുകളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ന്യുമോണിയ ബാധിച്ചത് നില വഷളാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മരുന്നുകളോട് കാര്യമായി പ്രതികരിക്കുന്നില്ലെന്നാണ് ഇപ്പോള്‍ വിവരം. 
 
മൂന്ന് തവണയാണ് ഇന്നസെന്റിന് കോവിഡ് വന്നത്. ഇതാണ് താരത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളാക്കിയത്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ താരം വീണിരുന്നു. ഇതും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. തുടരെ വന്ന കോവിഡ് ആന്തരികാവയവങ്ങളെ ബാധിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റവും ബ്രാൻഡ് വാല്യു ഉള്ള ഇന്ത്യക്കാരിൽ കോലി രണ്ടാം സ്ഥാനത്ത്, ആദ്യ ഇരുപത്തിഅഞ്ചിൽ അല്ലു അർജുനും രശ്മികയും