Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേഘ്‌ന രാജ് രണ്ടാമത് വിവാഹം ചെയ്യുന്നുവെന്ന് പ്രചാരണം, നിയമപരമായി നേരിടുമെന്ന് നടന്‍ പ്രഥം

മേഘ്‌ന രാജ് രണ്ടാമത് വിവാഹം ചെയ്യുന്നുവെന്ന് പ്രചാരണം, നിയമപരമായി നേരിടുമെന്ന് നടന്‍ പ്രഥം

കെ ആര്‍ അനൂപ്

, ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (10:44 IST)
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായി മാറിയ നടിയാണ് മേഘ്‌ന രാജ്. ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗത്തില്‍നിന്നും പതിയെ പുതിയ ജീവിതത്തിലേക്ക് നടന്നു കയറുകയാണ് മേഘ്‌ന. മകന്റെ വരവോടെ നടിയുടെ മുഖത്ത് പതിയെ പഴയ സന്തോഷം തിരിച്ചെത്തി. അടുത്തിടെയാണ് തന്റെ മകന് പേരിട്ടത്. കഴിഞ്ഞ ദിവസം മുതല്‍ മേഘ്‌ന രാജ് പുനര്‍വിവാഹിതയാവുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
 
കന്നട നടനും ബിഗ് ബോസ് താരവുമായ പ്രഥമുമായി നടി വിവാഹിതരാകുന്നു എന്നായിരുന്നു പ്രചാരണം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറി. ഇത് പുറത്തുവന്നതോടെയാണ് പുനര്‍വിവാഹവാര്‍ത്തയും പ്രചരിച്ച് തുടങ്ങിയത്. ഈ വിഷയത്തില്‍ പ്രതികരിച്ച നടന്‍ പ്രഥം തന്നെ രംഗത്തെത്തി. 
 
ആദ്യമൊക്കെ ഇത് അവഗണിക്കുകയാണ് താന്‍ ചെയ്തതെന്നും എന്നാല്‍ 2.70 ലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞെന്നും. പണത്തിനും കാഴ്ചക്കാര്‍ക്കും വേണ്ടി ചില ചാനലുകള്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികളെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനമെന്നും നടന്‍ പറഞ്ഞു.ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
 
 2020 ജൂണ്‍ 7നാണ് മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി യാത്രയായത്.ഒക്ടോബര്‍ 22 നാണ് മേഘ്‌നയ്ക്ക് ആണ്‍ കുഞ്ഞ് പിറന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് സേതുപതി-തൃഷ ടീമിന്റെ '96' ഹിന്ദിയിലേക്ക്