Sai Pallavi as Sita: 'വേറെ ആരേയും കിട്ടിയില്ലേ? സീത ആകാനുള്ള ലുക്ക് സായ് പല്ലവിക്കില്ല': ആ യുവനടി ആയിരുന്നു നല്ലതെന്ന് സോഷ്യല്‍ മീഡിയ
തെന്നിന്ത്യയിലേയും ബോളിവുഡിലേയും രണ്ട് വലിയ താരങ്ങള്‍ മുഖാമുഖം വരുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
കഴിഞ്ഞ ദിവസമാണ് രാമായണയുടെ ഫസ്റ്റ് ഗ്ലിംപ്‌സ് പുറത്തിറങ്ങിയത്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത വിഷ്വല്‍ മാജിക് ആയിരിക്കും സിനിമയെന്ന് ഉറപ്പിക്കുന്ന തരത്തിലായിരുന്നു വീഡിയോ. നിതീഷ് തിവാരിയുടെ രാമായണത്തിൽ രൺബീർ കപൂർ ആണ് രാമനാകുന്നത്. യാഷ് രാവണൻ ആകുമ്പോൾ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. തെന്നിന്ത്യയിലേയും ബോളിവുഡിലേയും രണ്ട് വലിയ താരങ്ങള്‍ മുഖാമുഖം വരുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം ചിത്രത്തില്‍ സീതയായി എത്തുന്ന സായ് പല്ലവി നല്ല ചോയ്‌സ് അല്ലെന്ന അഭിപ്രായമാണ് ഇപ്പോൾ ഉയരുന്നത്. തെന്നിന്ത്യയിലെ സൂപ്പര്‍ നായികയാണ് സായ് പല്ലവി. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച സായ് പല്ലവിയുടെ ബോളിവുഡ് എന്‍ട്രിയാണ് രാമായണ. ഗ്ലിംപ്‌സ് വീഡിയോയില്‍ സായ് പല്ലവിയെ കാണിക്കുന്നില്ലെങ്കിലും താരം തന്നെയാണ് സീതയെ അവതരിപ്പിക്കുന്നത്. നിലവിൽ സായ് പല്ലവിക്ക് നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
സീതയാകാന്‍ സായ് പല്ലവി അനുയോജ്യയല്ലെന്നാണ് ചിലരുടെ പ്രതികരണങ്ങള്‍. സീതയായി സായ് പല്ലവി മിസ് കാസ്റ്റാണ്, സീതയാകാനുള്ള പ്രത്യേക ലുക്ക് സായ് പല്ലവിയ്ക്കില്ലെന്നും ചിലര്‍ പറയുന്നു. ആദ്യ കാഴ്ചയില്‍ തന്നെ അട്രാക്ഷന്‍ തോന്നുന്ന ആളല്ല സായ് പല്ലവിയെന്നും ഇക്കൂട്ടര്‍ പറയുന്നുണ്ട്. ഇതിനിടെ സായ് പല്ലവിയ്ക്ക് പകരം കയാദു ലോഹറിനെ സീതയാക്കണമായിരുന്നുവെന്നും ചിലര്‍ പറയുന്നുണ്ട്.
ഇതിനെല്ലാം കൃത്യമായ മറുപടി നടിയുടെ ആരാധകർ നൽകുന്നുണ്ട്. ചരിത്ര സിനിമകള്‍ സായ് പല്ലവിയ്ക്ക് ചെയ്യാനാകില്ലെന്ന് പറയുന്നവര്‍ ശ്യാം സിംഘ റോയ് എന്ന ചിത്രം കാണണമെന്നാണ് അവര്‍ പറയുന്നത്. സിനിമയിലെ സായ് പല്ലവിയുടെ ലുക്ക് പോലും പുറത്ത് വിട്ടിട്ടില്ല, ആ സാഹചര്യത്തില്‍ വിമര്‍ശകര്‍ ഒരു പൊടിയ്ക്ക് അടങ്ങണമെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.