Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലക്ഷ്മി മഞ്ചു സൂചിപ്പിച്ച ആ നടി സാമന്തയോ?

Lakshmi Manju

നിഹാരിക കെ.എസ്

, വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (12:41 IST)
മോൺസ്റ്റർ എന്ന ചിത്രത്തിലൂടെ മലയാളികൾക്കിടയിലും സുപരിചിതയാണ് നടി ലക്ഷ്മി മഞ്ചു. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ ദക്ഷ: എ ഡെഡ്‌ലി കോൺസ്‌പറസിയുടെ പ്രൊമോഷനിടെ ലക്ഷ്മി നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. 
 
ടോളിവുഡിലെ ഒരു സൂപ്പർ സ്റ്റാറിന്റെ മുൻ ഭാര്യയ്ക്ക് വിവാഹമോചനത്തോടെ അവസരങ്ങൾ നിഷേധിക്കപ്പെട്ടതിനെക്കുറിച്ചാണ് ലക്ഷ്മി മഞ്ചു പറഞ്ഞത്. ഇതിന് പിന്നാലെയാണ് ലക്ഷ്മി ഉദ്ദേശിച്ചത് നടി സാമന്തയെ ആണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. 
 
"ഇപ്പോഴും അഭിനയ മേഖലയിലുള്ള ഒരു സൂപ്പർ താരത്തിന്റെ ഭാര്യയെ എനിക്കറിയാം. വിവാഹമോചന ശേഷം അവൾക്ക് വാ​ഗ്ദാനം നൽകിയിരുന്ന സിനിമകളിൽ നിന്നുപോലും അവരെ ഒഴിവാക്കി. മുൻ ഭർത്താവിന് ഇഷ്ടമാകാതിരുന്നാലോ എന്നോർത്താണത്. നല്ല സിനിമകൾ ചെയ്യാനായി അവൾ കാത്തിരിക്കുകയാണ്. ഒരു പുരുഷന് ഒരിക്കലും അത്തരത്തിലൊന്ന് നേരിടേണ്ടി വരില്ല. അയാളുടെ ജീവിതം ഒരിക്കലും മാറില്ല. പക്ഷേ ഒരു സ്ത്രീക്ക് ഒരുപാട് ഉത്തരവാദിത്വങ്ങൾ വരുന്നു. ആരും അവൾക്ക് സ്വാതന്ത്ര്യം നൽകില്ല".- ലക്ഷ്മി പറഞ്ഞു.
 
നടി ഇത് പറഞ്ഞതിന് പിന്നാലെയാണ് ഉദ്ദേശിച്ചത് സാമന്തയെ ആണോ എന്ന് അവതാരക ചോദിച്ചത്. ഇത് നിഷേധിച്ച ലക്ഷ്മി ഒരു സൂപ്പർ സ്റ്റാർ മാത്രമല്ല ഉള്ളതെന്നും നിലവിൽ അഞ്ചാറ് സൂപ്പർ താരങ്ങൾ വിവാഹമോചിതരാണെന്നും പറഞ്ഞു.  
 
അതേസമയം, 2021 ഒക്ടോബർ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും തങ്ങൾ വേർപിരിയുകയാണെന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 2017 ലായിരുന്നു ഇവരുടെ വിവാഹം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Priya Varrier: ഒമർ ലുലുവുമായുള്ള പ്രശ്നമെന്താണ്?: ആദ്യമായി മനസ് തുറന്ന് പ്രിയ വാര്യർ