Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

താരങ്ങൾ പ്രണയത്തിലാണെന്നും വിജയ്‌യുടെ ഭാര്യ നടനുമായുള്ള ജീവിതം ഉപേക്ഷിച്ച് വിദേശത്താണെന്നുമൊക്കെ പ്രചാരണം ഉണ്ടായി.

നിഹാരിക കെ.എസ്
ബുധന്‍, 25 ജൂണ്‍ 2025 (10:28 IST)
തമിഴകത്തെ ഹിറ്റ് ജോഡിയാണ് തൃഷയും വിജയും. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ നിരവധി ഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ വന്നു. എന്നാൽ 2008 ൽ പുറത്തിറങ്ങിയ കുരുവി എന്ന സിനിമയ്ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നത് താരങ്ങൾ നിർത്തി.  വർഷങ്ങൾക്ക് ശേഷം ലിയോയിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിച്ചത്. ഇതിന് ശേഷം ഇവരുടെ പേരുകൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു. താരങ്ങൾ പ്രണയത്തിലാണെന്നും വിജയ്‌യുടെ ഭാര്യ നടനുമായുള്ള ജീവിതം ഉപേക്ഷിച്ച് വിദേശത്താണെന്നുമൊക്കെ പ്രചാരണം ഉണ്ടായി. 
 
വിജയുടെ 51ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച പോസ്റ്റ് ഇതിന് ആക്കം കൂട്ടി. ഒരുമിച്ചുള്ള ഫോട്ടോ ആയിരുന്നു പങ്കുവെച്ചത്. സഹപ്രവർത്തകരിൽ ആരോടും വിജയ് ഇത്ര അടുത്ത് ഇടപഴകുന്നത് ആരാധകർ കണ്ടിട്ടില്ല. തൃഷയെ വിമർശിച്ച് സംസാരിക്കുകയാണിപ്പോൾ തമിഴ് ഫിലിം ജേർണിലിസ്റ്റ് അന്തനൻ. തൃഷ് വിജയ്ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത് തെറ്റാണെന്ന് അന്തനൻ തന്റെ യൂട്യൂബ് ചാനലിൽ പറയുന്നു.
 
രാഷ്ട്രീയ മേഖലയിലേക്ക് ശ്രദ്ധ കൊടുക്കുകയാണ് വിജയ്. ഈ സമയത്ത് വിജയെക്കുറിച്ച് ​ഗോസിപ്പുകൾ വരുന്ന കാര്യമാണ് തൃഷ ചെയ്തത്. പിറന്നാൾ ആശംസ അറിയിക്കാം. സംശയം തോന്നുന്ന വാക്കുകളോടെ നല്ല ഒരു ഫോട്ടോ ഇൻസ്റ്റയിൽ ഇടുമ്പോൾ അത് പല സന്ദേഹങ്ങൾക്കും വിവാദങ്ങൾക്കും കാരണമാകും. അത് മോശപ്പേരാണ് വിജയ്ക്ക് ഉണ്ടാക്കുന്നത്. എങ്ങനെയുള്ള ആളാണെന്ന് കണ്ടോ, സ്വന്തം ഭാര്യ പിറന്നാൾ ആശംസ അറിയിച്ചോ എന്നെല്ലാം ചോദ്യങ്ങൾ വരുന്നുണ്ട്.
 
ഇങ്ങനെയാെരു സംസാരമുണ്ടാക്കുന്ന പ്രവൃത്തിയാണ് തൃഷ ചെയ്തത്. വെറുതെയിരുന്നിരുന്നെങ്കിൽ ഇത്തരം ചോദ്യങ്ങൾ വരില്ലായിരുന്നു. എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ അവർ ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. വിജയ്ക്കൊപ്പം അഭിനയിച്ച നടിമാരെല്ലാം ഫോണിൽ ആശംസകൾ അറിയിച്ചു. അത് ഇൻസ്റ്റയിൽ ഇ‌ടുമ്പോൾ ആയിരം ചോദ്യങ്ങൾ വരും.

പ്രത്യേകിച്ചും തൃഷ അങ്ങനെ ചെയ്യുമ്പോൾ ട്രോൾ മെറ്റീരിയലാകുന്നു. വിമർശനം വരുന്നു. അതിനാൽ വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണമെന്ന് അന്തനൻ പറയുന്നു. തൃഷയുടെ പിറന്നാളാംശംസയെക്കുറിച്ച് വന്ന വാർത്ത അമ്മ ഉമ കൃഷ്ണൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ലൗ ഇമോജികളോടെ പങ്കുവെച്ചിട്ടുണ്ട്. വിജയുമായി ചേർത്തുള്ള ​ഗോസിപ്പുകളോട് തൃഷ പ്രതികരിച്ചിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; ഇന്ന് കുറഞ്ഞത് പവന് 1400 രൂപ, ഇനിയും കുറയുമോ

കടലില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് മീന്‍ വയറ്റില്‍ തറച്ച് മരിച്ചു

മുല്ലപ്പെരിയാര്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച കേസ്; വിജയ്യുടെ ടിവികെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയില്‍ അറിയിച്ചു

KC Venugopal: കെ.സി.വേണുഗോപാലിനെതിരെ എഐസിസിക്ക് പരാതി; പിന്നില്‍ രമേശ് ചെന്നിത്തലയും ചാണ്ടി ഉമ്മനും

അടുത്ത ലേഖനം
Show comments