Webdunia - Bharat's app for daily news and videos

Install App

Nimisha Sajayan: 'നടിയാകണമെന്ന് ഞാൻ, കളിയാക്കി ചിരിച്ച് പുറകിലുള്ളവർ': നിറത്തിന്റെ പേരിൽ നേരിട്ടത് പങ്കിട്ട് നിമിഷ

കിട്ടിയ വേഷങ്ങളെല്ലാം മനോഹരമാക്കിയ നിമിഷയ്ക്ക് ആരാധകരും ഏറെയുണ്ട്.

നിഹാരിക കെ.എസ്
ബുധന്‍, 25 ജൂണ്‍ 2025 (09:45 IST)
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്തിയ നടിയാണ് നിമിഷ സജയൻ. മലയാളി ആണെങ്കിലും നിമിഷ വളർന്നതെല്ലാം മുംബൈയിൽ ആയിരുന്നു. കിട്ടിയ വേഷങ്ങളെല്ലാം മനോഹരമാക്കിയ നിമിഷയ്ക്ക് ആരാധകരും ഏറെയുണ്ട്. സുരാജിനൊപ്പം ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം തന്നെ  നിമിഷയ്ക്ക് നേരിടേണ്ടി വന്നിരുന്നു. 
 
ഇപ്പോഴിതാ, നിറത്തിന്റെ പേരിൽ താൻ നേരിട്ട ദുരനുഭവം പറയുകയാണ് നിമിഷ. നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ പലരും പരിഹസിച്ചു ചിരിച്ചുവെന്നാണ് നിമിഷ സജയൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിമിഷയുടെ തുറന്ന് പറച്ചിൽ. സ്‌കൂളിൽ പഠിക്കുന്ന സമയത്തുണ്ടായ അനുഭവമാണ് താരം വെളിപ്പെടുത്തിയത്.
 
തന്റെ സിനിമാ മോഹത്തിന് കുടുംബം എന്നും പിന്തുണയോടെ കൂടെ നിന്നിരുന്നുവെങ്കിലും, ഇരുണ്ട നിറം കാരണം തനിക്ക് കളിയാക്കലുകൾ നേരിടേണ്ടി വന്നുവെന്നാണ് നിമിഷ പറയുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് തനിക്ക് നടിയാകാൻ സാധിക്കുമെന്ന് ബോധ്യപ്പെടുന്നതെന്നും താരം പറയുന്നു.
 
''എന്റെ കുടുംബം എല്ലായിപ്പോഴും പിന്തുണച്ചിരുന്നു. അക്കാര്യത്തിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്ത് സംഭവിച്ചാലും അവർ കൂടെയുണ്ട്. അമ്മ എല്ലാവർക്കും കണക്ട് ചെയ്യാൻ സാധിക്കുന്നൊരു ഇമോഷൻ ആണ്. ജീവിതത്തിൽ പല ഉയർച്ച താഴ്ചകളുമുണ്ടാകും. ആ സമയം ആരെങ്കിലും അരികിൽ വേണമെന്ന് തോന്നും. അപ്പോഴൊക്കെ ഞാൻ അമ്മയുടെ അടുത്തേക്ക് ഓടിച്ചെല്ലും. അമ്മ എന്നും എന്റെ കൂടെ നിന്നിട്ടുണ്ട്. ഞാൻ ഇന്ന് ഇവിടെ ഇരിക്കുന്നുണ്ടെങ്കിൽ, നടിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും, അതിന്റെ ക്രെഡിറ്റ് അമ്മയ്ക്കുള്ളതാണ്. 
 
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ നടി ആകണം എന്ന് പറഞ്ഞപ്പോൾ അമ്മ കൂടെ നിന്നു, എന്റെ കുടുംബം മുഴുവൻ കൂടെ നിന്നു. ഞാനിത് മുമ്പ് എവിടേയും പറഞ്ഞിട്ടില്ല. പ്ലസ് ടുവിൽ പഠിക്കുമ്പോൾ ജീവിതത്തിൽ ആരാകണം എന്ന് ചോദിച്ചു. നടിയാകണം എന്ന് ഞാൻ പറഞ്ഞു. പിന്നിൽ നിന്നും ആളുകൾ ചിരിക്കുന്നത് എനിക്ക് കേൾക്കാം. കാരണം ഞാൻ ഇരുണ്ട നിറമാണ്, കൺവെൻഷണൽ ബ്യൂട്ടിയോ ഹീറോയിൻ മെറ്റീരിയലോ അല്ല. ആ സമയത്ത് നായികയെന്നാൽ വെളുത്തിരിക്കണം'' എന്നാണ് നിമിഷ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

താമരശേരിയില്‍ ഏഴ് വയസ്സുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞദിവസം മരണപ്പെട്ട ഒന്‍പതുകാരിയുടെ സഹോദരന്

എട്ടാംക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് 4 കിലോ അരി വീതം നല്‍കും

കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് വേണ്ട, കോഴിയുമായി രാഹുലിന്റെ ഓഫീസിലേക്ക് മഹിളാമോര്‍ച്ച മാര്‍ച്ച്, പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും

താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ, എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റുകള്‍ പുറത്ത്

വി ഡി സതീശൻ പരാതി മുക്കി, വേട്ടക്കാരനൊപ്പം നിന്നെന്ന് വി കെ സനോജ്

അടുത്ത ലേഖനം
Show comments