Select Your Language

Notifications

webdunia
webdunia
webdunia
webdunia

Thuglife: മറ്റൊരു നായകനാണ് എല്ലാവരും പ്രതീക്ഷിച്ചത്, സോറി മറ്റൊരു അനുഭവം തരാനാണ് ഞങ്ങൾ ശ്രമിച്ചത്: മണിരത്നം

Thuglife

അഭിറാം മനോഹർ

, ചൊവ്വ, 24 ജൂണ്‍ 2025 (17:59 IST)
തമിഴ് സിനിമയുടെ അഭിമാനമായ കമല്‍ ഹാസനും സംവിധായകന്‍ മണിരത്‌നവും ഒരുമിച്ചെത്തിയ 'തഗ് ലൈഫ്', വലിയ പ്രതീക്ഷകളോടെയാണ് ഈ മാസം പുറത്തിറങ്ങിയത്. നായകന്‍ എന്ന ക്ലാസിക് സിനിമയ്ക്കുശേഷം 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്ന സിനിമയെന്ന രീതിയില്‍ വലിയ പ്രതീക്ഷ സിനിമയ്ക്ക് മുകളിലുണ്ടായിരുന്നു. സിനിമയുടേതായി പുറത്തുവന്ന ട്രെയ്ലറും ടീസറുമെല്ലാം സിനിമയുടെ ഹൈപ്പ് ഉയര്‍ത്തി. സിലമ്പരസന്‍, കമല്‍ഹാസന്‍, തൃഷ, അഭിരാമി, ജോജു ജോര്‍ജ് എന്നിങ്ങനെ വലിയ താരനിരയുണ്ടായിട്ടും തിയേറ്ററുകളില്‍ വിജയമാകാന്‍ സിനിമയ്ക്കായില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തില്‍ ആരാധകരോട് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ മണിരത്‌നം.
 
 
താനും കമല്‍ഹാസനും വീണ്ടും ഒന്നിച്ചപ്പോള്‍ നായകന്‍ പോലെ ഒരു സിനിമയാണ് ആരാധകര്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ അങ്ങനെയൊന്നല്ല തങ്ങള്‍ നല്‍കാന്‍ ഉദ്ദേശിച്ചതെന്നും മണിരത്‌നം പറഞ്ഞു. മറ്റൊരു നായകന്‍ ഉണ്ടാക്കാനായല്ല തഗ് ലൈഫ് ചെയ്തത്. അതിന്റെ ആവശ്യമില്ലെന്ന് ഞങ്ങള്‍ കരുതുന്നു. പ്രേക്ഷകര്‍ ഞങ്ങളില്‍ നിന്നും പ്രതീക്ഷിച്ചതല്ല ഞങ്ങള്‍ നല്‍കിയത്. അതില്‍ ക്ഷമ ചോദിക്കുന്നു. മണിരത്‌നം പറഞ്ഞു.
 
അതേസമയം തഗ് ലൈഫ് പരാജയപ്പെട്ടെങ്കിലും പുതിയ സിനിമകളുടെ തിരക്കിലാണ് മണിരത്‌നമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ പുതിയ സിനിമയ്ക്കായുള്ള സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ മണിരത്‌നം പൂര്‍ത്തിയാക്കിയതായാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Patriot Movie: ' സിനിമയുടെ പേര് 'പാട്രിയോട്ട്' ', വെളിപ്പെടുത്തി മോഹന്‍ലാലും; ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴും വന്നിട്ടില്ല !