Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ടര്‍ബോ' കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമാണോ ? മറുപടി നല്‍കി തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ്

Is 'Turbo' the second part of Kottayam Kunjachan Answered by screenwriter Mithun Manuel Thomas

കെ ആര്‍ അനൂപ്

, ശനി, 18 മെയ് 2024 (13:03 IST)
ടര്‍ബോ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമാണോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ്. താന്‍ നേരത്തെ ടര്‍ബോ പീറ്ററെന്ന പേരില്‍ അനൗണ്‍സ് ചെയ്ത സിനിമയാണിതെന്ന് പലരും പറയുന്നുണ്ടെന്നും എന്നാല്‍ അങ്ങനെയല്ലെന്നും മിഥുന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
'കോട്ടയം കുഞ്ഞച്ചന്‍ 2ന്റെ കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയല്ല ഈ ചിത്രം വികസിപ്പിച്ചിരിക്കുന്നത്. ടര്‍ബോ പീറ്റര്‍ എന്ന പേരില്‍ ഞാന്‍ നേരത്തെ അനൗണ്‍സ് ചെയ്ത ചിത്രമാണ് ഇതെന്നാണ് പലരും പറയുന്നത്. പക്ഷേ അങ്ങനെയല്ല.
 
 ടര്‍ബോ ഒരു പുതിയ കഥയാണ്. ഇതൊരു വാണിജ്യ വിനോദ ചിത്രമാണ്. ആക്ഷനും നര്‍മ്മവും സൗഹൃദവുമൊക്കെ ധാരാളമുണ്ട്. പിന്നെ കുറച്ച് നാടകമുണ്ട്. വിനോദത്തിനായാണ് ചിത്രം റിലീസ് ചെയ്യുന്നത്. എല്ലാത്തരം ആളുകള്‍ക്കും കാണാന്‍ കഴിയുന്ന ഒരു സിനിമയാണ് ടര്‍ബോ.',-മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകന് നല്‍കുന്ന അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം:മിഥുന്‍ മാനുവല്‍ തോമസ്